Tue May 20, 2025 12:31 AM 1ST

Location  

Sign In

ഇ. എം.ഇ. എ സ്‌കൂളിന് ദേശീയ അംഗീകാരം

04 Jan 2025 22:17 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി :വിദ്യാലയത്തിലെ വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പരിവർത്തനം കൊണ്ടു വരുന്നതിനുമായി നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങൾക്ക് ഇ. എം.ഇ. എ ഹയർ സെക്കണ്ടറി സ്കൂളിന് ദേശീയതലത്തിൽ അംഗീകാരം.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ പ്ലാനിങ്

(ആൻഡ് അഡ്മിനിസ്ട്രഷെ (എൻ ഐ ഇ പി എ)നു കീഴിലുള്ള

നാഷണൽ സെന്റർ ഫോർ സ്കൂൾ ലീഡർഷിപ്പ് (എൻ സി എസ് എൽ)

" സെലിബ്രേറ്റിംഗ് സ്കൂൾ ലീഡർഷിപ് "എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന നാഷണൽ കോൺഫറൻസിലാണ് കേരളത്തിൽനിന്ന് ഇ. എം.ഇ. എ സ്‌കൂൾ ഇടം നേടിയത്.

വിദ്യാർത്ഥികളുടെ സിവിൽ സർവ്വീസ് ലക്ഷ്യം സാക്ഷാൽകരിക്കാൻ ബി. ഐ. എസ് (സ്റ്റെപ്പ് ട്ടൂ സിവിൽ സർവ്വീസ്) പദ്ധതി ,

ഫലപ്രദമായ

ആശയ വിനിമയ കഴിവ്‌ കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ 'സ്പീക്ക് ഈസി പദ്ധതി' ,

പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളെ മുൻനിരയിൽ എത്തിക്കാൻ 'സാധ്യo പദ്ധതി',വിദ്യാർഥികളെ വിജയവഴിയിലേക്ക് നയിക്കാൻ തുടക്കം കുറിച്ച 'ഉണർവ്വ്' പദ്ധതി,

സ്കൂൾ ഉൾക്കൊള്ളുന്ന ഗ്രാമം

ദത്തെടുത്തു ഗ്രാമത്തെ സാമൂഹിക,സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിലെ രാജ്യത്തിനു മാതൃകയാകുന്ന ഗ്രാമമാക്കി മാറ്റുന്ന സ്കൂൾ അഡോപ്ഷൻ പ്രൊജക്ട്,നിർധനരായ കുട്ടികൾക്കുള്ള പഠനസഹായവും,ചികിൽസയും , രക്ഷിതാക്കൾക്കുള്ള പെൻഷൻ പദ്ധതിയായ സ്നേഹസ്പർശം ,

രക്ഷിതാക്കൾക്കുള്ള മത്സര പരീക്ഷ പരിശീലനം 'ഒപ്പരം',വീടുകളിൽ പത്രം അക്ഷര വെളിച്ചം ,

ജന്മദിനത്തിൽ വായന ശാലയിലേക്കൊരു പുസ്തകം വെളിച്ചം പദ്ധതി ,തുല്യതാ പരിശീലനം ,

മികവ്, ഉയരെ ക്യാമ്പുകൾ, അക്ഷരക്കൂട്ട്,

അമ്മയ്ക്കൊരു ഉമ്മ ,വായന വസന്തം ,ലഹരിക്കെതിരെ പ്രാദേശിക കൂട്ടായ്മ ,ഹോം ഫോർ ഹോംലസ് ,കൃഷിയിടം തുടങ്ങിയ നിരവധി

തനത് പദ്ധതികളും അതോടൊപ്പം

വിജയഭേരി- വിജയ സ്പർശം ,വിമുക്തി,വൈ ഐ പി തുടങ്ങിയ നിരവധി ഡിപ്പാർട്ട്‌മെന്റ് പദ്ധതിൾ മാതൃകാപരമായി നടപ്പാക്കിയതും പരിഗണിച്ചാണ് സ്‌കൂളിനെ ഈ അംഗീകാരത്തിന് അർഹമാക്കിയത്.



എൻ.എസ്.സി .എൽ ആസ്ഥാനത്ത്‌ ജനുവരി 8,9.10 തീയതികളിൽ നടക്കുന്ന കോൺഫറൻസിൽ സ്കൂളിൽ നിന്ന് തിരഞ്ഞെടുത്ത ഈ മാതൃകാ പദ്ധതികൾക്ക് നേതൃത്വം നൽകിയ ഹെഡ്മാസ്റ്റർ പി.ടി. ഇസ്മായിൽ മാസ്റ്റർ

പങ്കെടുക്കും.



സ്കൂൾ നേരത്തെ മികച്ച ഇന്നവേറ്റിവ്‌

പുരസ്‌കാരം ,അക്ഷരശ്രീ പുരസ്‌കാരം,

എസ്.എസ്.എൽ.സിയിൽ തുടർച്ചയായ 100 % വിജയം പുരസ്‌കാരം ,സംസ്ഥാന സർക്കാർ ഉജ്ജ്വല ബാല്യം പുരസ്‌കാരം ,കലാ കായിക മേഖലയിൽ സംസ്ഥാന ദേശീയ മികവുകളും നേടിയിട്ടുണ്ട്..


ഫോട്ടോ : സ്കൂൾ ഹെഡ് മാസ്റ്റർ പി ടി ഇസ്മായിൽ

Follow us on :

More in Related News