Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെക്കുംകരയിൽ വീണ്ടും കാട്ടാന ഇറങ്ങി.

17 Jan 2025 21:48 IST

Arun das

Share News :

തെക്കുംകരയിൽ വീണ്ടും കാട്ടാന ഇറങ്ങി. കൊളത്താശ്ശേരി, മേലില്ലം പ്രദേശത്ത്. കഴിഞ്ഞദിവസം വീടിന് സമീപം എത്തിയ കൊമ്പന്റെ ദൃശ്യങ്ങൾ വീട്ടുകാർ മൊബൈലിൽ പകർത്തി. കൊളത്താശ്ശേരി വാഴ പറമ്പിൽ വീട്ടിൽ ചാക്കോയുടെ പുരയിടത്തിലെത്തിയ കാട്ടാന തെങ്ങുകൾ നശിപ്പിച്ചു. മേലില്ലം മുണ്ടോളിൽ തോമസിന്റെ വീട്ടിലെ വാഴകളും ഒരു കവുങ്ങും, കാനായിൽ വീട്ടിൽ റഫീക്കിന്റെ 20 വാഴകളും മൂന്ന് തെങ്ങുകളും ആന നശിപ്പിച്ചു.  

കാട്ടാന ഇറങ്ങിയതായി കർഷകർ വിവരമറിയിക്കുമ്പോൾ വനപാലകരെത്തി പടക്കം പൊട്ടിച്ച് ആനകളെ തുരത്തുന്നതാണ് നിലവിലെ ഏക പ്രതിരോധ മാർഗം. വനപാലകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല എന്നതും ഇത്തരം പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്.

Follow us on :

More in Related News