Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് സിൽവർ ഹിൽസ് അഖിലേന്ത്യാ ഫൈവ്‌സ് ഫുട്‌ബോൾ ടൂർണമെൻ്റ് നവമ്പർ 1 ന്

30 Oct 2025 12:11 IST

Enlight Media

Share News :

കോഴിക്കോട്: ലയൺസ് ഡിസ്ട്രിക്‌ട് 318 E യുടെ ഭാഗമായ ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് സിൽവർ ഹിൽസ് മുന്നോട്ട് വീടില്ലാ ത്തവർക്ക് "വീട്" എന്ന പദ്ധതിയുടെ ഭാഗമായി ധനശേ ഖരണാർത്ഥം നടത്തുന്ന 'ലയൺസ് കപ്പ് - 2025' ൽ 16 ടീമാംഗംങ്ങൾ മാറ്റുരയ്ക്കുന്നു. ടീമുകൾക്കിടയിൽ ഫുട്‌ബോൾ പ്രതിഭയും കായികക്ഷമതയും പ്രോത്സാ ഹിപ്പിക്കുക എന്നതാണ് ടൂർണമെൻ്റിന്റെ ലക്ഷ്യം.


2025 നവംബർ 1-ാം തിയ്യതി കാരപ്പറമ്പിലുള്ള ജിംഗാ ടർഫിൽ വെച്ചാണ് ടൂർണ മെന്റ്റ് നടക്കുന്നത്. ഒരു പകലും രാത്രിയുമായിട്ടുള്ള മത്സരം വൈകുന്നേരം 6 മണിക്ക് ബഹുമാനപ്പെട്ട കോഴിക്കോട് ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ് ശ്രീ പി. നിഖിൽ ഉദ്ഘാടനം ചെയ്യും. സെക്കൻ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ലയൺസ് സൂരജ് പി.എസ് ആയിരിക്കും മുഖ്യാതിഥി ഒന്നാം സ്ഥാന ക്കാർക്ക് ഹരീഷ് കക്കാട്ട് സ്‌മാരക വിന്നേഴ്‌സ് ട്രോഫിയും ക്യാഷ് പ്രൈസായി 1 ലക്ഷം രൂപയുമാണ് ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് രജനി സത്യപാലൻ സ്മാരക റണ്ണേഴ്‌സ് ട്രോഫിയും ക്യാഷ് പ്രൈസായി 50,000 രൂപയുമാണ് സമ്മാനം നൽകുന്നത്.

ലയൺ രവിഗുപ്‌ത (ഡിസ്ട്രിക്ട‌് ഗവർണർ), ലയൺ ചന്ദ്രൻ പി (ക്ലബ്ബ് പ്രസി ഡൻ്റ്), ലയൺ സുധീഷ് കോത്തേരി (ക്ലബ്ബ് സെക്രട്ടറി), ലയൺ സുബൈർ കൊള ക്കാടൻ, ലയൺ ബോബീഷ് കുന്നത്ത്, ലയൺ അജിത്ത്‌കുമാർ എൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News