Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നമ്പ്രത്തുമ്മൽ കുഞ്ഞിക്കണ്ണൻ  നിര്യാതനായി

09 Mar 2025 20:56 IST

ENLIGHT MEDIA PERAMBRA

Share News :

കായണ്ണ ബസാർ : പ്രമുഖ കോൺഗ്രസ് നേതാവും തൊഴിലാളി പ്രസ്ഥാനങ്ങളുടെ അമരക്കാരനും ആയിരുന്ന നമ്പ്രത്തുമ്മൽ കുഞ്ഞിക്കണ്ണൻ ( 70 ) നിര്യാതനായി. യൂത്ത് കോൺഗ്രസ് കായണ്ണ മണ്ഡലം മുൻ സെക്രട്ടറി, ഡികെ.ടി. എഫ് മണ്ഡലം പ്രസിഡണ്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി കായണ്ണ പഞ്ചായത്ത് പ്രസിഡണ്ട്, കെട്ടിടനിർമാണ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി മെമ്പർ, ഐ എൻ ടി യു സി പഞ്ചായത്ത് ഭാരവാഹി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. പരേതനായ നമ്പ്രത്തുമ്മൽ ചെക്കിണിയുടെയും നാരായണിയുടെയും മകനാണ്.ഭാര്യ: ചന്ദ്രിക. മക്കൾ : ഷൈജു ( എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ചേളന്നൂർ ), ഷൈജി. മരുമക്കൾ: ശ്രുതി ( അധ്യാപിക നരയംകുളം എ യു പി സ്കൂൾ ), വിനോദൻ (നടുക്കണ്ടി പാറ ).സഹോദരങ്ങൾ: ദേവി, ചന്ദ്രൻ, ശശി, ഗീത, കരുണാകരൻ. 

Follow us on :

Tags:

More in Related News