Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Aug 2024 17:52 IST
Share News :
ഒറ്റപ്പാലം : വിവിധ സ്ഥലങ്ങളിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.
അമ്പലപ്പാറ പഞ്ചായത്ത് കാര്യാലയത്തിൽ പ്രസിഡൻ്റ്
പി വിജയലക്ഷ്മി ദേശീയ പതാക ഉയർത്തി. സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ
പി മുഹമ്മദ് കാസിം, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ നടന്ന ചടങ്ങിൽ സെക്രട്ടറി സി വിജയൻ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാൻ്റിങ്ങ് കമ്മിറ്റി അധ്യക്ഷ ടി ലത അധ്യക്ഷയായി. കൗൺസിലർ സുരേഷ് കുമാർ സ്വാഗതവും കബീർ നന്ദിയും പറഞ്ഞു.
അനങ്ങനടി പാലക്കോട് യു പി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പി അനിത മുഖ്യ പ്രഭാഷണം നടത്തി.
പി ടി എ പ്രസിഡൻ്റ് വാസുദേവൻ അധ്യക്ഷനായി. പ്രധാനധ്യാപകൻ സുധീർ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യ സമര ചരിത്ര പതിപ്പുകളുടെയും ചാർട്ടുകളുടേയും പ്രദർശനവുമുണ്ടായി.
ലക്കിടി മുളഞ്ഞൂർ സ്കൂളിൽ ഗ്രാമ പഞ്ചായത്ത് അംഗം കെ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ ഹന അധ്യക്ഷയായി. പി ടി എ പ്രസിഡൻ്റ് സുമിഷ
വിപിൻ, മാനേജർ കെ പി രാമകൃഷ്ണൻ , പി ഭാസ്ക്കരൻ , കെ പി പ്രിയ സംസാരിച്ചു. വിവിധ ഭാഷകളിൽ സ്വാതന്ത്യ ദിന സന്ദേശങ്ങൾ കുട്ടികൾ വായിച്ചു. കലാ പരിപാടികൾ , മധുര വിതരണം എന്നിവയുമുണ്ടായി.
Follow us on :
More in Related News
Please select your location.