Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രചോദമായി സംരകത്വശിൽപ്പശാല.

12 Oct 2024 12:16 IST

UNNICHEKKU .M

Share News :

മുക്കം: മാവൂർ ഗ്രാമപഞ്ചായത്ത് സംരംഭകത്വ ശില്പശാല ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് വളപ്പിൽ റസാഖ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കുർ അധ്യക്ഷത വഹിച്ചു.കുന്ദമംഗലം ബ്ലോക്ക് ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ (ഐഇഒ ) അർജുൻ കുമാർ എച്ച് സംരംഭകർക്ക് ക്ലാസ്സ് എടുത്തു. കുന്നമംഗലം എഫ് എൽ സി ശില്പ ബാങ്കിങ്ങിന്റെ സാധ്യതകളെ കുറിച്ച് ബോധവൽക്കരണം നടത്തി. 50 ഓളം സംരംഭകർ ശില്പശാലയിൽ പങ്കെടുത്തു. തുടർച്ചയായി രണ്ടു വർഷങ്ങളിൽ വ്യവസായ വാണിജ്യ വകുപ്പിന്റെ 100% അച്ചീവ്മെൻ്റ് നിലനിർത്തിയ പഞ്ചായത്താണ് മാവൂർ. പുതുസംരംഭകർക്കുള്ള ബ്ലോക്ക് ഫണ്ട് തുടർച്ചയായി നേടാനും മാവൂർ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്.പ്രതിസന്ധികളെ തരണം ചെയ്ത് വിജയം നേടിയ യുവ സംരംഭക "ദോഭ " ഉടമ ജസ്ന അനുഭവം പങ്കുവെച്ച് സംസാരിച്ചത് പുതു സംരംഭകർക്ക് പ്രചോദനവും ആത്മവിശ്വാസവും പകർന്നു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി ടി എ ഖാദർപഞ്ചായത്ത് അംഗങ്ങളായ കെ എം അപ്പുകുഞ്ഞൻ, ഉമ്മർ മാസ്റ്റർ, എ പി മോഹൻദാസ് എന്നിവർ സംസാരിച്ചു.വികസന സ്റ്റാൻഡിൽ കമ്മിറ്റി ചെയർമാൻ ടി രഞ്ജിത്ത് സ്വാഗതവും പഞ്ചായത്ത് വ്യവസായ വകുപ്പ് എക്സിക്യൂട്ടീവ് ആനന്ദ് ഹരി നന്ദിയും പറഞ്ഞു.

Follow us on :

More in Related News