Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2024 19:01 IST
Share News :
ചാവക്കാട്:നഗരസഭ കൗൺസിൽ യോഗം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്നു.വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തി.വയനാട്ടിലെ ഉരുൾപൊട്ടൽ മൂലം നാശനഷ്ടങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനും,പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചാവക്കാട് നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ കൊടുക്കുന്നതിന് തീരുമാനിച്ചു.31 കൗൺസിലർമാരുടെ ഒരു മാസത്തെ ഓണറേറിയവും,12-ാം വാർഡ് കൗൺസിലർ ജോയ്സി ടീച്ചറുടെ അഞ്ചുദിവസത്തേ ഓണറേറിയവും,ഹരിത കർമ്മ സേന യൂസർ കീ കളക്ഷൻ,2 ജനകീയ ഹോട്ടലുകൾ,സുഭിക്ഷ ഹോട്ടൽ എന്നിവയുടെ ഒരുദിവസത്തെ കളക്ഷൻ തുകയും,നഗരസഭ ജീവനക്കാരുടെ അഞ്ചു ദിവസത്തെ ശമ്പളവും,21-ാം വാർഡിലെ കണ്ണൻകേരൻ ചന്ദ്രമതി ഒരു മാസത്തെ പെൻഷൻ,മുല്ലത്തറ ജീവകാരുണ്യ സമിതി 50,000 രൂപ,എംകെ സൂപ്പർമാർക്കറ്റ് 50,000 രൂപ തുടങ്ങി ചാവക്കാട്ട് പ്രമുഖ സംഘടനകളും സ്ഥാപനങ്ങളും നൽകുന്ന തുക കൂടി ഉപയോഗപ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ നൽകും.
Follow us on :
Tags:
More in Related News
Please select your location.