Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രൊഫസർ അലക്സാണ്ടർ സഖറിയാസ് സ്മാരക പുരസ്കാരം ഡോ. ആർസുവിന് സമർപ്പിച്ചു

30 Aug 2024 22:48 IST

- Enlight Media

Share News :

പ്രൊഫസർ അലക്സാണ്ടർ സഖറിയാസ് സ്മാരകതാളിയോല പുരസ്കാരം ഡോ ആർ സുവിന് യു.കെ. കുമാരൻ സമർപ്പിക്കുന്നു.


പ്രൊഫസർ അലക്സാണ്ടർ സഖറിയാസ് സ്മാരക പുരസ്കാരം ഡോ. ആർസുവിന്

 സമർപ്പിച്ചൂ. നേതാക്കളുടെ സങ്കുചിത ചിന്താഗതിയാണ് കോൺഗ്രസ് പാർട്ടിയെ ക്ഷീണിപ്പിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരൻ യു.കെ.കുമാരൻ പറഞ്ഞു. കഴിവുള്ള നേതാക്കളെ പ്രോൽസാഹിപ്പിക്കുവാൻ കോൺഗ്രസ് നേതൃത്വം പലപ്പോഴും ശ്രമിക്കാറില്ല രാഷ്ട്രീയ നേതാക്കളുടെ വിശ്വാസ്യത നഷ്ടപെടുത്തുന്ന 

പ്രവർത്തന ശൈലി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫസർ അലക്സാണ്ടർ സഖറിയാസിൻ്റെ പതിനഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് താളിയോല സാംസ്കാരിക സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫസർ അലക്സാണ്ടർ സഖറിയാസ് സ്മാരക താളിയോല പുരസ്കാരം ഡോ. ആർസുവിന് യു.കെ.കുമാരൻ സമർപ്പിച്ചു. താളിയോല സാംസ്കാരിക സമിതി പ്രസിഡൻ്റ് പി..ഐ.അജയൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. അബ്ദുറഹിമാൻ, പ്രൊഫസർ. പി.കെ. രാധാമണി, അഡ്വ. എം. രാജൻ, പി.എം. അബ്ദുറഹിമാൻ, മോഹനൻ പുതിയോട്ടിൽ, കെ.എഫ്. ജോർജ്, സഞ്ജയ് അലക്സ്, ഡി.രവി , കെ.സുരേഷ് ബാബു,പത്മനാഭൻവേങ്ങേരി ,വി.പി.സനീബ് കുമാർ എന്നിവർ പ്രസംഗിച്ചു. ഡോ. ആർസു മറുപടി പ്രസംഗം നടത്തി.

Follow us on :

More in Related News