Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Aug 2025 13:51 IST
Share News :
ചാവക്കാട്:സംസ്ഥാന സർക്കാരിന്റെ 'വിജ്ഞാനകേരളം' പദ്ധതിയുടെ ഭാഗമായി ഓണത്തിന് ഒരുലക്ഷം തൊഴിൽ എന്ന ലക്ഷ്യം മുൻനിർത്തി ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ 'ഉയരെ 2025' പ്രാദേശിക തൊഴിൽ മേള തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് നഗരസഭയിലെ എൻ.വി.സോമൻ സ്മാരക ഹാളിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.തൊഴിൽമേളയുടെ ഉദ്ഘാടനം എൻ.കെ.അക്ബർ എംഎൽഎ നിർവഹിക്കും.ഐടി,അക്കൗണ്ടിംഗ്,റിസപ്ഷനിസ്റ്റ്,മാനേജർ,ഫാർമസിസ്റ്റ്, പാരാമെഡിക്കൽ,സോഷ്യൽ മീഡിയ,ബില്ലിംഗ്,ഫാഷൻ ഡിസൈനർ,സ്വീപ്പർമാർ,സെക്യൂരിറ്റി സ്റ്റാഫ്,ഡെലിവറി ബോയ്,ഡ്രൈവർമാർ തുടങ്ങിയ വിവിധ മേഖലകളിൽ നിരവധി തൊഴിലവസരങ്ങളാണ് മേളയിൽ ലഭ്യമാവുക.ചാവക്കാട് പരിസരപ്രദേശങ്ങളിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനങ്ങൾ,ജ്വല്ലറികൾ,ആശുപത്രികൾ,കൺവെൻഷൻ സെൻ്ററുകൾ,വ്യാപാര സ്ഥാപനങ്ങൾ,മാളുകൾ തുടങ്ങിയ ഇടങ്ങളിലെ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കും.തൊഴിലന്വേഷകർക്ക് ഇത് ഒരു സുവർണ്ണാവസരമാണ്.ഈ തൊഴിൽമേളയിൽ പങ്കെടുത്തുകൊണ്ട് തങ്ങളുടെ സ്വപ്ന ജോലി ഉറപ്പാക്കാൻ എല്ലാ ഉദ്യോഗാർത്ഥികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക്ക്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്.അബ്ദുൽ റഷീദ്,പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.വി. മുഹമ്മദ് അൻവർ,വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്,കുടുംബശ്രീ വൈസ് ചെയർപേഴ്സൺ സാജിത സലാം,കുടുംബശ്രീ സിറ്റി മിഷൻ മാനേജർ രഞ്ജിത്ത് അലക്സ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.