Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ത്രിവേണി സ്റ്റോർ ജീവനക്കാരിയായ യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരനും ബന്ധുക്കളും.

13 Jul 2024 19:26 IST

PEERMADE NEWS

Share News :

പീരുമേട് : ഏലപ്പാറയിലെ ത്രിവേണി സ്റ്റോർ ജീവനക്കാരിയായ യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരനും ബന്ധുക്കളും.


അന്വേഷണം ആവശ്യപ്പെട്ട് ഇവർ പീരുമേട് പോലീസിൽ പരാതി നൽകി.ഏലപ്പാറ ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ഷൈനി കഴിഞ്ഞ പത്തിന് രാത്രി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ ഇരിക്കെയാണ് മരിച്ചത്.  കഴിഞ്ഞ 20 ദിവസമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും ചികിത്സയിലായിരുന്നു. വിദേശത്തായിരുന്ന ഷൈനിയുടെ സഹോദരൻ നാട്ടിലെത്തിയ ശേഷം സംസ്കാര ചടങ്ങുകൾക്കായി വീട്ടിലേക്ക് കൊണ്ടുവന്ന സമയത്താണ് സഹോദരനും ബന്ധുക്കളും മരണത്തിൽ ദുരൂഹത ചൂണ്ടിക്കാണിച്ചത്. തുടർന്ന് പോലീസിൽ വിവരംഅറിയിച്ചതിനെ തുടർന്ന് സംസ്കാര ചടങ്ങുകൾ മാറ്റി. പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികളിലേക്ക്നീങ്ങാൻ തീരുമാനിക്കുകയായിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ സഹോദരന്റെയും ബന്ധുക്കളുടെയും മൊഴി പീരുമേട് പോലീസ് രേഖപ്പെടുത്തി. തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രി യിൽ ഇൻക്വസ്റ്റ് നടപടികൾ നടത്തിയ ശേഷം ഇടുക്കി മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടനായി കൊണ്ടു പോയി. ഭർത്താവുമായി അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിൽ മൊഴിനൽകിയിട്ടുണ്ട്.  പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം 

 തുടർന്ന് നടപടിയിലേക്ക് നീങ്ങുമെന്ന് പോലീസ് പറഞ്ഞു.

Follow us on :

More in Related News