Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരിച്ചു വരുന്ന നെടിയിരുപ്പ് ; പ്രഖ്യാപനം തിങ്കളാഴ്ച

31 Jan 2025 21:37 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : കേരളത്തിനും ,

മലബാറിനും മുമ്പേ,

ചരിത്രത്തിൽ ഇടംനേടിയ സ്ഥലനാമമാണ് "നെടിയിരുപ്പ്".

സാമൂതിരിമാരുടെ വേരുകളുറങ്ങുന്ന ഈ നാടിന് ദേശീയപ്രസ്ഥാനത്തിൻ്റേയും മതേതര സംസ്ക്കാരത്തിൻ്റേയും ഉജ്വല പാരമ്പര്യമുണ്ട്.

1954ൽ നെടിയിരുപ്പ് ഹരിജൻ കോളനി സ്ഥാപിക്കപ്പെട്ടപ്പോൾ അങ്ങോട്ടുള്ള റോഡ് ആരംഭിക്കുന്നിടത്തെ മൈൽക്കുറ്റിയിൽ 'ഹരിജൻ കോളനി റോഡ് - നെടിയിരുപ്പ്' എന്ന് രേഖപ്പെടുത്തിയിരുന്നു. അന്നുമുതൽ ഈ പ്രദേശം 'കോളനിറോഡ് ജംഗ്ഷൻ' എന്നും പിന്നീട് 'കോളനിറോഡ്' എന്നും ക്രമേണ 'കോളനി' എന്നും അറിയപ്പെട്ടു. 2015ൽ കൊണ്ടോട്ടി നഗരസഭ നിലവിൽ വന്നതോടെ നെടിയിരുപ്പ് പഞ്ചായത്തും ഇല്ലാതായിരിക്കുകയാണ് . എന്നാൽ, 2024 ജൂണിൽ കേരളസർക്കാർ 'കോളനി' എന്ന പദം രേഖകളിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചതാേടെ, നെടിയിരുപ്പിന് ആ പേര് തിരിച്ചുകിട്ടുകയാണ്.

ഇതിന്റെ ഭാഗമായി പുനർനാമകരണ പ്രഖ്യാപന സമ്മേളനം നടത്താനൊരുങ്ങുകയാണ് ജനകീയ സമിതി. ഫെബ്രുവരി 3 ന് (തിങ്കളാഴ്ച) വൈകിട്ട് 4 മണിക്ക് നെടിയിരുപ്പ് അവന്യൂ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി സംസ്ഥാന വനം - വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ടി വി ഇബ്രാഹിം എംഎൽഎ അധ്യക്ഷത വഹിക്കും.കൊണ്ടോട്ടി നഗരസഭാധ്യക്ഷ നിത ഷഹീർ, ജില്ലാ കളക്ടർ വി ആർ വിനോദ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. നഗരസഭാ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും സംബന്ധിക്കും.

ഫെബ്രുവരി 02 ന് (ഞായറാഴ്ച)വൈകിട്ട് 4 മണിക്ക് നെടിയിരുപ്പ് ജി എൽ പി സ്കൂളിൽ നിന്ന് വിളംബര ഘോഷയാത്രയോടെ തുടക്കമിടുന്ന പരിപാടി തിങ്കളാഴ്ച രാത്രി 7 മണിക്ക് എം എൻ സാകിയുടെ മെഗാ ഇവന്റ് ഷോയോടെ സമാപിക്കുമെന്ന് ജനകീയ സമിതി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

സി മുഹമ്മദ് ശമ്മാസ്,

സി പി സാജിദ്,

കെ എ അഷ്‌റഫ് (മാനു ),

കെ പി ഫൈസൽ ബാബു,

സാദിഖ്അലി മാസ്റ്റർ,

കെ എൻ മുഹമ്മദ് സാബിക് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News