Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Feb 2026 22:09 IST
Share News :
ഗുരുവായൂർ:പുതിയതായി ഗുരുവായൂരിൽ വൈസ് മാൻ ഇൻറർനാഷണൽ ക്ലബ് ആരംഭിച്ചു.കുന്നംകുളം വൈസ് മാൻ റോയൽസ് ക്ലബ്ബാണ് സ്പോൺസർ ചെയ്തിരിക്കുന്നത്.ഗുരുവായൂർ ക്ലബ്ബിൻറെ ഉദ്ഘാടനവും,പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു.ഗുരുവായൂർ ശ്രീവത്സവിലാസ് റീജൻസിയിൽ വൈസ്മെൻ നിയുക്ത ഇന്റർനാഷണൽ പ്രസിഡന്റ് റവ.ഡോ.ജോഹാൻ വിൽഹം എൽട്രിക്(നോർവ) ഉദ്ഘാടനം ചെയ്തു.റീജിയണൽ ഡയറക്ടർ പി.എസ്.ഫ്രാൻസിസ് അധ്യക്ഷനായി.ഐപിഇഇ വൈസ് മാൻ വി.എസ്.രാധാകൃഷ്ണൻ ഇൻസ്റ്റാളേഷൻ നിർവഹിച്ചു.വർഷങ്ങളായി വൈസ് മാൻ ക്ലബ്ബ് ഇല്ലാത്ത ഒരു സ്ഥലമായിരുന്നു ഗുരുവായൂർ.അവിടെ പുതിയ വൈസ് മാൻ ഗുരുവായൂർ ക്ലബ് സ്പോൺസർ ചെയ്യുക എന്ന ദൗത്യം പൂർത്തീകരിക്കാൻ സാധിച്ച കുന്നംകുളം റോയൽസ് ക്ലബ് ടീമിൻറെ പ്രസിഡൻറ് ബെൻസൺ വിൻസൻറ് പുതിയ മെമ്പർമാരെ പരിചയപ്പെടുത്തി.പുതിയ ഭാരവാഹികളായി ടി.ശശികുമാർ(പ്രസിഡന്റ്),വി.കെ.രാജേഷ്(സെക്രട്ടറി),വി.സി.സുരേഷ്(ട്രഷറർ),കെ.ജെ.പ്രവീൺ(വൈസ് ഗൈ),ജയ്സൺ ആളുക്കാരൻ(വൈസ് പ്രസിഡന്റ്),അബ്ദുൽ റസാക്ക്(ജോയിന്റ് സെക്രട്ടറി),പി.വിലാസ് ഹരിശ്ചന്ദ്ര,സോജു പി.ജോൺ,ജിജു വൈലത്തൂർ(ബോർഡർമാർ)എന്നിവരെ തെരഞ്ഞെടുത്തു.ചടങ്ങിൽ മുൻ ഡിസ്ട്രിക്ട് ഗവർനാര് വൈഎം സി.കെ.അപ്പുമോനെ ബിസിനസ്സ് അച്ചീവ് മെന്റ് അവാർഡ് നൽകി ആദരിച്ചു.വൈഎം ഐഎസ് ജി ജോസ് വർഗീസ്,ഏരിയ സെക്രട്ടറി ജോസഫ് വർഗീസ്,വൈസ്മാൻ ക്ലബ് ട്രഷറർ സക്രിയ ചീരൻ,വൈസ്മാൻ കുന്നംകുളം പ്രസിഡൻറ് വർഗീസ് ജോൺ,പിആർഡി വർഗീസ് ചെറി,എംസി വിഭാഗം ഏദാ ബെൻസൺ തുടങ്ങിയവർ സംസാരിച്ചു.കുന്നംകുളം റോയൽസ് ക്ലബ്ബിൻറെ സെക്രട്ടറിസി.എ.ജീസൺ പ്രോഗ്രാമിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.