Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആകാശക്കോട്ട പുറത്തിറക്കി

10 Oct 2024 22:58 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അനങ്ങനടി ഹയർ സെക്കൻ്ററി സ്കൂൾ നിർമിച്ച ഹ്രസ്വ ചിത്രമായ ആകാശക്കോട്ടയുടെ റിലീസിങ്ങ് നടന്നു .

സിനിമ സംവിധായകൻ ലാൽ ജോസ് റിലീസിങ് ഉദ്ഘാടനം നിർവഹിച്ചു . ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് 

പി . ചന്ദ്രൻ അധ്യക്ഷനായി .15 മിനിറ്റ് നീളുന്ന ഹ്രസ്വ ചിത്രത്തിൽ സ്കൂളിലെ അധ്യാപകരായ ലത , സജിത് വിദ്യാർത്ഥികളായ സൂര്യ , ആദി നാഥ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത് . കഥ, തിരക്കഥ , സംഭാഷണം , സംവിധാനം എന്നിവ കൈകാര്യം ചെയ്തത് അധ്യാപികയായ പി.പി. സൗമ്യയാണ് . മാനേജർ 

ഒ. കെ. മൊയ്തു , പ്രധാനധ്യാപിക ജയശ്രീ എന്നിവർ സംസാരിച്ചു .

പ്രിൻസിപ്പൽ അനിത സ്വാഗതവും അധ്യാപിക മാധവി നന്ദിയും പറഞ്ഞു.

Follow us on :

More in Related News