Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹാരിസ് ചികിത്സ സഹായ നിധിയിലേക്ക് ധനസഹായം കൈമാറി

13 Feb 2025 19:03 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം ആശുപത്രിപ്പടി ഒയാസിസ് ഗ്രൂപ്പ് സ്വരൂപ്പിച്ച തൊട്ടാപ്പ് ഹാരിസ് ചികിത്സാ സഹായ നിധിയിലേക്കുള്ള അമ്പതിനായിരം രൂപ ചികിൽസാ സമിതി ചെയർമാൻ എ.കെ.അബ്ദുൽ കരീമിന് കൈമാറി.വട്ടേക്കാട് ബർദാൻ തങ്ങൾ നേർച്ചയിലേക്ക് ഒയാസിസ് ഗ്രൂപ്പ് നടത്തിയ കാഴ്ചയിൽ ആഘോഷങ്ങൾ കുറച്ച് മിച്ചം വെച്ച സംഖ്യയാണ് സമിതിയെ ഏൽപിച്ചത്.ചടങ്ങിൽ ഒയാസിസ് ഭാരവാഹികളായ നിസാം കുന്നത്ത്,റാഫി കിഴക്കേതിൽ,മുഹമ്മദ് പുതുവീട്ടിൽ,പി.കെ.ഹാഷിർ,റ്റി.എസ്.ഷാജഹാൻ,പി.എം.അക്ബർ,പി.എം.ഷിഹാബ്,ചികിൽസാ സമിതി ഭാരവാഹികളായ പി.വി.ഉമ്മർകുഞ്ഞി,പി.കെ.അബൂബക്കർ,മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത്‌ സെക്രട്ടറി പി.എം.മുജീബ്,ഷെഹീം റമളാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Follow us on :

More in Related News