Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് കാറ്റടി മരം വീണു

23 May 2025 20:00 IST

MUKUNDAN

Share News :

ചാവക്കാട്:ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് കാറ്റടി മരം വീണു.കടപ്പുറം ഗ്രാമപഞ്ചായത്ത് തൊട്ടാപ്പ് നൂറാനിയ പള്ളിക്ക് വടക്കുവശം താമസിക്കുന്ന സ്രാങ്കിന്റകത്ത് ബക്കറിന്റെ ഓലമേഞ്ഞ വീടിന്റെ മുകളിലേക്കാണ് കാറ്റാടി മരം വീണത്.വീട് ഭാഗികമായി തകർന്നു.വീട്ടിന്റെ ചുമർപൊട്ടി ബാത്ത് റൂമിന്റെ മേൽക്കൂരക്ക് കേടുപാട് സംഭവിച്ചു.മോട്ടോർ കണക്ഷൻ തകർന്നു.വീടിനകത്തുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു.കടൽഭിത്തിക്ക് സമീപം ഉള്ള പഴക്കം ചെന്ന കാറ്റാടി മരങ്ങൾ ശക്തമായ കാറ്റിലും മഴയിലും എപ്പോഴും വീഴുമെന്ന ഭീതിയിലാണ് നാട്ടുകാർ. 

Follow us on :

More in Related News