Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംരഭകത്വ ശില്പശാല സംഘടിപ്പിച്ചു.

16 Oct 2024 15:52 IST

- Preyesh kumar

Share News :

പയ്യോളി: കേരള സർക്കാർ പട്ടികജാതി വികസന വകുപ്പ് സാമൂഹിക ഐക്യ ദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി മേലടി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പ് ആഭിമുഖ്യത്തിൽ സംരഭകത്വ ശില്പശാല സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു..


മേലടി ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസർ അബ്ദുൾ അസീസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. എം. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മഞ്ഞക്കുളം നാരായണൻ ( ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ) ലീന പുതിയോട്ടിൽ ( ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ) എം.പി .ബാലൻ ( മെമ്പർ മേലടി ബ്ലോക്ക് ,എസ്.സി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ) ,ബ്ലോക് പഞ്ചായത്തംഗങ്ങളായ രമ്യ , സുനിത , ശ്രീനിവാസൻ  എന്നിവർ സംസാരിച്ചു. മേലടി ബ്ലോക് വ്യവസായ ഓഫീസർ പി.വിപിൻദാസ് സംരഭകത്വക്ലാസെടുത്തു . എസ്.സി പ്രമോട്ടർ ഭവിത നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News