Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2024 19:39 IST
Share News :
മേപ്പയ്യൂർ:മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ പുളിക്കൂൽ താഴ_ അമ്പലവട്ടം ഫുട്പാത്ത് റോഡിലെ എടത്തിൽ താഴ ഭാഗത്ത് കരിങ്കല്ലിൽ നിർമ്മിച്ച തോടിനോട് ചേർന്ന ഭാഗം പൊട്ടിപ്പൊളിഞ്ഞു. ശക്തമായ മഴയെ തുടർന്നാണ് കഴിഞ്ഞ ദിവസം കരിങ്കൽകെട്ട് പൊട്ടിപ്പൊളിഞ്ഞത്. ചെറുവണ്ണൂർ റോഡിൽ നിന്ന് അത്തിക്കോട്ട് താഴെ ഭാഗത്ത് നിന്ന് ദിനേന മേപ്പയ്യൂർ ഗവ: ഹയർ സെക്കൻ്ററി സ്കുളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ കാൽ നടയാത്രയ്ക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന റോഡാണിത്.
ഇരുചക്രവാഹനങ്ങളും,ഓട്ടോറിക്ഷ, കാർ എന്നിവ ഇതിലൂടെ കടന്നു പോകാറുണ്ട്. എന്നാൽ കരിങ്കൽകെട്ട് തകർന്നതോടെ വാഹനങ്ങൾക്ക് കടന്നു പോകുവാൻ പറ്റാത്ത അവസ്ഥയാണുള്ളത്. ഇവിടം എത്രയും പെട്ടെന്ന് അറ്റകുറ്റപണികൾ നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് പൊതുപ്രവർത്തകനായ മുജീബ് കോമത്ത് ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.