Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടി ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം നടന്നു

06 Jun 2024 09:53 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭ ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം 'ജാലകം-അതിരുകളില്ലാത്ത ആകാശത്തേക്ക്‌ തുറന്നിടാം' നഗരസഭാധ്യക്ഷ സി ടി ഫാത്തിമത്ത് സുഹ്റാബി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഷ്‌റഫ്‌ മടാൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ പി ഫിറോസ് സ്വാഗതം പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്സന്റെയും മറ്റു ജന പ്രതിനിധികളുടെയും നേതൃത്വത്തിൽ ഘോഷയാത്ര ആയിട്ടാണ് പുതിയ കുട്ടികളെ ബഡ്‌സ് സ്കൂളിലേക്ക് ആനയിച്ചത്. പൂച്ചെണ്ടുകളും മധുര പലഹാരങ്ങളും നൽകി കുട്ടികളെ സ്വീകരിച്ചു.എല്ലാ വിദ്യാർത്ഥികൾക്കും പഠന കിറ്റും സമ്മാന വിതരണവും നടത്തി. അക്കാഡമിക് കലണ്ടർ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ റംല കൊടവണ്ടി പി ടി എ പ്രസിഡന്റ് അബ്ദുൽ മജീദിന് നൽകികൊണ്ട് പ്രകാശനം നിർവഹിച്ചു. കൊണ്ടോട്ടി വരവ് സ്റ്റാളിൽ നിന്നും ലഭിച്ച ലാഭ വിഹിതം കുട്ടികൾക്ക് വിതരണം ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അഗ്രോതെറാപ്പിയുടെ ഭാഗമായി ആയുർ ഗാർഡൻ നഗരസഭാധ്യക്ഷ തൈ നട്ടുകൊണ്ട് ഉഘാടനം ചെയ്തു.വികസന സ്ഥിരം സമിതി അധ്യക്ഷ സി മിനിമോൾ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ നിത സഹീർ,പൊതുമരാമത്ത് അധ്യക്ഷൻ മൊയ്‌തീൻ അലി, കൗൺസിലർ മാരായ സ്വാലിഹ് കുന്നുമ്മൽ, ഖാലിദ്, ഷാഹിദ, ബിന്ദു,ത്വാഹിറ, ഫൗസിയബാബു, സൗദ,കൊണ്ടോട്ടി സി ഡി എസ് ചെയർപേഴ്സൺ ഫാത്തിമാബീവി, നെടിയരുപ്പ് സി ഡി എസ് റൈഹാനത്ത്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനിൽകുമാർ, കൃഷി ഓഫിസർ ഇസ്‌ന, നൗഫൽ കൂട്ടാലുങ്ങൽ, പ്രധാന അധ്യാപിക കൗലത്ത് . പി , പി ടി എ പ്രസിഡന്റ് അബ്ദുൽ മജീദ് എന്നിവർ പ്രസംഗിച്ചു.ഹൃദ്യ,ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും നടന്നു.

Follow us on :

More in Related News