Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അബ്ദുള്ള മേപ്പയ്യൂർ സ്മാരക സംസ്ഥാന ചെസ് ടൂർണ്ണമെന്റ്

24 Feb 2025 22:37 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: പ്രമുഖ യുക്തിവാദി നേതാവും ഹിപ്നോട്ടിസ്റ്റുമായിരുന്ന അബ്ദുള്ള മേപ്പയ്യൂരിൻ്റെ സ്മരണാർത്ഥം ഹിപ്നോട്ടിസ്റ്റുകളുടെ സംഘടനയായ അഹം (AHAM) സംസ്ഥാന ഓപ്പൺ ചെസ് ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നു.ഏപ്രിൽ 12ന് രാവിലെ 9 മണി മുതൽ 5:30 മണി വരെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ചാണ് ടൂർണ്ണമെന്റ് നടക്കുക. പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് . മാർച്ച് 31 ആണ് അവസാന തിയ്യതി.ഫോൺ.9037 578160മുതിർന്നവർക്ക് 400രൂപയുംകുട്ടികൾക്ക് (15വയസ്സ് വരെ)250 രൂപയുമാണ് രജിസ്ടേഷൻ ഫീസ്.

ഒന്നാം സമ്മാനം 7000 രൂപയും സർട്ടിഫിക്കറ്റും, രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കുന്നവർക്ക്യഥാക്രമം3000 രൂപയും 2000 രൂപയും നൽകും.15 വയസിനു താഴെയുള്ളവരുടെ മത്സരത്തിൽഒന്നാം സ്ഥാനം നേടുന്നവർക്ക് 5,000രൂപയും സർട്ടിഫിക്കറ്റും,രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക്യഥാക്രമം 2,000രൂപയും 1000 രൂപയുംസർട്ടിഫിക്കറ്റും നൽകും.

Follow us on :

Tags:

More in Related News