Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടിവെള്ളം വിതരണം നിലച്ചു

01 Oct 2024 17:35 IST

PEERMADE NEWS

Share News :


പീരുമേട്:


ഹെലിബറിയ ജലവിതരണ പദ്ധതിയിലെ മോട്ടോർ തകരാറിലായതിനാൽ 

കൊക്കയാർ, പെരുവന്താനം, പീരുമേട്, ഏലപ്പാറ 

പഞ്ചായത്തുകളിലേക്ക് ഉള്ള കുടിവെള്ള വിതരണം നിലച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഹെലിബറിയ കുടിവെള്ള പദ്ധതിയിലെ മോട്ടറിൻ്റെ സ്റ്റാർട്ടർ കേടായത്. 2010 ൽ സ്ഥാപിച്ച240കുതിരശക്തിയുള്ള മോട്ടറിൻ്റെ സ്റ്റാർട്ടർ വിപണിയിൽ ലഭമല്ലന്ന് ജലവിഭവ വകുപ്പ് അധികൃതർ പറയുന്നു. ഹെലിബറിയ വെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന നാല് പഞ്ചായത്തിലെ ഉപഭോക്താക്കൾ വലയുകയാണ്. എന്ന് മോട്ടർ ശരിയാക്കി പമ്പിംഗ് ആരംഭിക്കാനാവുമെന്ന് പറയാൻ സാധിക്കില്ലന്നാണ് അധികൃതർ പറയുന്നത്.


Follow us on :

More in Related News