Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Dec 2024 22:00 IST
Share News :
ചേളന്നൂർ: ആതുര ശ്രുശ്രൂഷരംഗത്ത് ജനകീയ കൂട്ടായ്മയിലൂടെ സ്തുത്യർഹമായ സേവനങ്ങളർപ്പിച്ചുകൊണ്ടിരിക്കുന്ന പി.ടി.എച്ച്. ചേളന്നൂർ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച സ്നേഹ സംഗമത്തിൻ്റെ ഉദ്ഘാടന കർമ്മം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മാഈൽ സാഹിബ് നിർവഹിച്ചു. ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. പി. നൗഷീർ മുഖ്യാതിഥിയായി. ഡോ അമീറലി(CFO & കോർഡിനേറ്റർ PTH കേരള) സ്നേഹ സന്ദേശം കൈമാറി.
പാലിയേറ്റീവ് സംസ്ഥാന സമിതി കൺവീനർ ശ്രീ. പ്രവീൺ പാലിയേറ്റീവ് സന്ദേശം നൽകി.
വി. എം. മുഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.
സി പി അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ
ശശീന്ദ്രൻ എളേടത്ത് (ജില്ലാ പഞ്ചായത്ത് മെമ്പർ)
ഗൗരി പുതിയോത്ത്(വൈസ് പ്രസിഡന്റ്, ചേളന്നൂർ ഗ്രാമ പഞ്ചായത്ത്)
ആയിശ സുറൂർ(ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) നൗഷീർ സി പി(ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ)
ശ്രീധരൻ മാസ്റ്റർ(INC)
പ്രദീപൻ മാസ്റ്റർ(ജനതാദൾ)
ശോഭീന്ദ്രൻ(BJP) ശംസുദ്ദീൻ ചേളന്നൂർ (വെൽഫയർ പാർട്ടി) അക്കിനാരി മുഹമ്മദ്(IUML) ബീവി ടീച്ചർ(വനിതാ ലീഗ്)
ഷിഹാബ് പാലത്ത്(ട്രഷറർ , PTH ചേളന്നൂർ) എന്നിവർ സംസാരിച്ചു.
പി. പി.അഷ്‌റഫ് കണ്ണങ്കര നന്ദി പറഞ്ഞു.
'ചേളന്നൂരിലും പരിസര പ്രദേശങ്ങളിലുമായി പി.ടി.എച്ചിൻ്റെ സേവനം കൂടുതൽ വിപുലികരിക്കുന്നതിൻ്റെ ഭാഗമായി ചേളന്നൂർ 8/2ൽ ഒരു വീടുൽപ്പെടെ പതിനൊന്ന് സെൻ്റ് സ്ഥലം പി.ടി.എച്ച് അതിന്റെ പ്രവർത്തന പദ്ധതികൾ ലക്ഷ്യം വെച്ച് സ്വന്തമാക്കിയിട്ടുണ്ട്. പാലിയേറ്റീവ് കെയർ, ഫിസിയോതെറാപ്പി, മെഡിക്കൽ എയ്‌ഡ്‌സെൻ്റർ മറ്റുജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഈ കെട്ടിടം കേന്ദ്രമാക്കി പ്രാവർത്തികമാക്കണമെന്ന് പി.ടി.എച്ച് ആഗ്രഹിക്കുന്നു ഇതിന്റെ ഭാഗമായാണ് സ്നേഹ സംഗമം സംഘടിപ്പിച്ചത്.
Follow us on :
Tags:
More in Related News
Please select your location.