Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Dec 2024 13:59 IST
Share News :
ഉദുമ പടിഞ്ഞാർ തെരു ഒദോത്ത് ശ്രീ ചൂളിയാർ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടമഹോത്സവം ഡിസംബർ 15, 16, 17 തീയതികളിൽ നടക്കും. 15 ന് രാത്രി 7.30 ന് ഭണ്ഡാര എഴുന്നെള്ളത്ത്. 16 ന് സന്ധ്യയ്ക്ക് 6 മണിക്ക് ദീപാരാധന, 7 മണിക്ക് കലശാട്ട്, 8 മണിക്ക് തെയ്യങ്ങളുടെ തോറ്റങ്ങൾ, 8.30 ന് തിരുമുൽ കാഴ്ചാ സമർപ്പണം. 10.30 ന് പടവീരൻ തെയ്യത്തിൻ്റെ വെള്ളാട്ടം. 11.30 ന് കുളിച്ചു തോറ്റങ്ങൾ.
17 ന് രാവിലെ 4 മണിക്ക് പടവീരൻ തെയ്യം, 10 മണിക്ക് വിഷ്ണുമൂർത്തി, 1 മണിക്ക് ചൂളിയാർ ഭഗവതി എന്നീ തെയ്യങ്ങൾ അരങ്ങിലെത്തും 1 മണി മുതൽ 3 മണി വരെ അന്നദാനം. 4 മണിക്ക് മൂവാളം കുഴി ചാമുണ്ഡി,
6 മണിക്ക് ഗുളികൻ എന്നീ തെയ്യങ്ങൾ കെട്ടിയാടും. 8 മണിക്ക് ഉത്സവ സമാപനം.
Follow us on :
More in Related News
Please select your location.