Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു

25 Mar 2025 00:25 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി : നഗരസഭ പരിധിയിലെ വയോജനങ്ങൾക്ക് കട്ടിലുകൾ നൽകി കൊണ്ടോട്ടി നഗരസഭ. നടപ്പു വർഷത്തെ പദ്ധതിയിൽ 20 ലക്ഷം രൂപ വിനിയോഗിച്ചു കൊണ്ടാണ് 527 വയോജനങ്ങൾക്ക് കട്ടിലുകൾ നൽകുന്നത്. പദ്ധതിയുടെ മുനിസിപ്പൽ തല വിതരണോദ്ഘാടനം മോയിൻ കുട്ടി വൈദ്യർ അക്കാദമിയിൽ ചെയർപേഴ്സൺ നിതാ ഷഹീർ നിർവഹിച്ചു. വൈസ് ചെയർമാൻ അഷ്‌റഫ്‌ മടാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ പി ഫിറോസ്,സി മിനി മോൾ, എ മുഹിയുദ്ദീൻ അലി, സി ടി ഫാത്തിമത്ത് സുഹറാബി, റംല കൊട വണ്ടി, കൗൺസിലർമാരായ ശിഹാബ് കോട്ട, കെ സി മൊയ്തീൻ, പി പി റഹ്മത്തുള്ള, സതീഷ് തേരി, സി സുഹൈറുദ്ധീൻ, താന്നിക്കൽ ചെറിയാപ്പു, ഫൗസിയ ബാബു, ഷാഹിദ, അബീന അൻവർ, മുനീറ എൻ, ഉമ്മുകുൽസു, സൗദാബി എംടി, നിമിഷ കെ പി, താഹിറ ഹമീദ്, സൗമ്യ, ഉഷ, സബിത ഐസിഡിഎസ് സൂപ്പർവൈസർ ഷൈബി എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News