Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2024 22:06 IST
Share News :
കോഴിക്കോട് :റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ആദ്യ സ്ഥാനങ്ങളിൽ എത്തുന്നവർക്കും സംസ്ഥാന കലോത്സവത്തിന് അർഹത ലഭിക്കുന്നവർക്കുമുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ആരംഭിച്ചു, അഹമ്മദ് ദേവർകോവിൽ എം എൽ എ വിതരണം ഉൽഘാടനം ചെയ്തു. ട്രോഫി കമ്മിറ്റി വൈസ് ചെയർമാൻ പി പി ഫിറോസ്, കൺവീനർ ഷജീർ ഖാൻ, കോ കൺവീനവർ പി ജാഫർ,ഇ സി നൗഷാദ്, സകരിയ സി ,പി എം മുഹമ്മദലി, റഷീദ് പുനൂർ, എം എ സാജിദ് തുടങ്ങിയവർ സംബന്ധിച്ചു.
സാഹിത്യ നഗരിയിലെ കലോത്സവ വിജയികൾക്കായി ട്രോഫി കമ്മിറ്റി 32-ഓളം ഓവറോൾ സ്ഥിരം ട്രോഫികളും 1000-ഓളം മെമെന്റൊകളും ഒരുക്കിയിട്ടുണ്ട്. ഓരോ മത്സരം കഴിയുമ്പോഴും വിജയികൾക്ക് ലൈവ് ആയി ട്രോഫികൾ വിതരണം ചെയ്യും.കേരള അറബിക് മുൻഷീസ് അസോസിയേഷൻ നേതൃത്വം നൽകുന്ന ട്രോഫി കമ്മിറ്റി ബി ഇ എം ഹയർസെക്കന്ററിi സ്കൂളിലാണ് പ്രവർത്തിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.