Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2024 19:00 IST
Share News :
മേപ്പയ്യൂർ: മുൻ
എം. എൽ.എയും വിദ്യാഭ്യാസ പ്രവർത്തകനും മുതിർന്ന മുസ്ലീംലീഗ് നേതാവുമായിരുന്ന എ.വി. അബ്ദുറഹിമാൻഹാജി അനുസ്മരണവും സമകാലീന ഇന്ത്യ നാലാമത് പ്രഭാഷണപരമ്പരയും നവംബർ 21ന് മേപ്പയ്യൂർ സലഫിയ്യ ക്യാമ്പസിൽ നടക്കും. സലഫിയ്യ അസോസിയേഷന് കീഴിലുള്ള എ.വി ചെയറിന്റെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്. നവംബർ 21 ന് വ്യാഴാഴ്‌ച രാവിലെ 10 മണിക്ക് മേപ്പയ്യൂർ സലഫി ക്യാമ്പസിൽ വെച്ച് നടക്കുന്നപരിപാടി ടി. പി.രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനംചെയ്യും. ഇന്ത്യയിൽ മതേതരത്വം അവശേഷിക്കുമോ എന്ന വിഷയത്തിൽ സമകാലീന ഇന്ത്യ പ്രഭാഷണ പരമ്പരയിലെ നാലാമത് പ്രഭാഷണം സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവും സാമൂഹ്യ ചിന്തകനുമായ സി.പി. ജോൺ നിർവഹിക്കും. സലഫിയ്യ അസോസിയേഷൻ പ്രസിഡണ്ട് ഡോ.ഹുസൈൻ മടവൂർ അധ്യക്ഷനാവും.
ഉമ്മർ പാണ്ടികശാല എ.വി അനുസ്‌മരണ പ്രഭാഷണം നടത്തും. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ സലഫിയ്യ അസോസിയേഷനു കീഴിലെ സ്‌ഥാപനങ്ങളിലെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കും.
വാർത്താസമ്മേളനത്തിൽ സലഫിയ്യ അസോസിയേഷൻ ജനറൽ സെക്രട്ടറി എ.വി.അബ്ദുല്ല,ട്രഷറർ അബ്ദുറഹിമാൻ, സെക്രട്ടറി എ.പി.അസീസ് മാസ്‌റ്റർ
കൺവീനർ അജയ് ആവള, ചെയർ മാൻ പ്രൊഫ.അബ്ദുൽ സലാം എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.