Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2024 22:54 IST
Share News :
ചാവക്കാട്:പുന്ന ശ്രീഅയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശ്രീബാലമുരുക ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് ഷഷ്ടി മഹോത്സവം നവംബർ 7-ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാവിലെ ക്ഷേത്രത്തിൽ വിശേഷാൽ ഗണപതി ഹോമം,മലർ നിവേദ്യം,അയ്യപ്പനും,സുബ്രഹ്മണ്യനും അഷ്ടദ്രവ്യാഭിഷേകം എന്നിവ ഉണ്ടാകും.ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ.ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.ക്ഷേത്രം മേൽശാന്തി സന്തോഷ് എമ്പ്രാന്തിരി സഹകാർമികത്വം വഹിക്കും.ഗുരുവായൂർ മുരളി ആൻഡ് പാർട്ടിയുടെ നാഗസ്വരം,ഉച്ചയ്ക്ക് അന്നദാനം,ഉച്ചതിരിഞ്ഞ് മൂന്നിന് മുക്കുട്ടക്കൽ കണ്ടംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നിന്ന് പൂക്കാവടി,നാദസ്വരം,സ്വാമി തുള്ളൽ,ഉടുക്ക് പാട്ട്,ശിങ്കാരി,കാവടി എന്നിവയോടെ പൂത്താലം എഴുന്നള്ളിപ്പ് ഉണ്ടാകും.വൈകിട്ട് ആറിന് എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ സമാപിക്കും.തുടർന്ന് ദീപാരാധന,ഭദ്രകാളിക്ക് ഭഗവത് സേവ,വിശേഷാൽ പൂജ എന്നിവയും,രാത്രി 7 മുതൽ തിരുവാതിരക്കളി,ഭക്തർക്ക് അന്നദാനവും ഉണ്ടാകും.ക്ഷേത്രത്തിൽ സ്ഥാപിച്ച സിസി ടിവി ക്യാമറകളുടെ ഉദ്ഘാടനം ഗുരുവായൂർ എസിപി കെ.എം.ബിജു ഉദ്ഘാടനം ചെയ്യും.പ്രമുഖ ജോത്സ്യൻ മേഴത്തൂർ ഉണ്ണികൃഷ്ണ പണിക്കരുടെയും,പേരകം ഉദയൻ പണിക്കരുടെയും നേതൃത്വത്തിൽ അഷ്ടമംഗല പ്രശ്നത്തിന്റെ പരിഹാര കർമ്മങ്ങൾ നവംബർ 9,10,11 തിയ്യതികളിലായി തന്ത്രി ബ്രഹ്മശ്രീ ഡോ.ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.സുദർശന ഹോമം,യമരാജ ഹോമം,അഘോര ഹോമം മഹാമൃത്യുഞ്ജയ ഹോമം കലശപൂജകൾ തുടങ്ങിയവ നടക്കും.സായൂജ്യപൂജ മഹാസുദർശന ഹോമം തിലഹോമം തുടങ്ങിയ വഴിപാടുകൾ നടത്താൻ ഭക്തജനങ്ങൾക്ക് അവസരം ഉണ്ടാകും.മാളികപ്പുറത്തമ്മ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 24-ന് മണത്തല തത്വമസി വിളക്ക് സംഘം ജനാർദ്ദനൻ ഗുരുസ്വാമിയുടെ നേതൃത്വത്തിൽ എട്ടാമത് ദേശവിളക്ക് മഹോത്സവം സംഘടിപ്പിക്കും.ഭാരവാഹികളായ രക്ഷാധികാരി മോഹൻദാസ് ചേലനാട്ട്,ജനറൽ സെക്രട്ടറി വി.പ്രേംകുമാർ,വൈസ് പ്രസിഡന്റ് വി.എ.സിദ്ധാർത്ഥൻ,ഖജാൻജി സി.കെ.ബാലകൃഷ്ണൻ,സെക്രട്ടറി പി.സി.വേലായുധൻ,ഭരണസമിതി അംഗം വി.ജിബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.