Wed Jun 18, 2025 11:24 AM 1ST
Location
Sign In
18 Jul 2024 13:20 IST
Share News :
മേപ്പയ്യൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തിൽ മേപ്പയൂർ മണ്ഡലത്തിലെ 107ാം ബൂത്ത് കമ്മറ്റി ഛായാപടത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡണ്ട് പി.എസ്. സുബിലാഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.എം.ബാബു അനുസ്മരണ പ്രഭാഷണം നടത്തി. ആർ.കെ. ഗോപാലൻ, ടി.പി. രാജൻ, സി. നാരായണൻ, കെ.പി. നാരായണൻ, എം.കെ മുരളി എന്നിവർ സംസാരിച്ചു. ഉമ്മൻ ചാണ്ടി ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായ് ഭക്ഷ്യ കിറ്റ് വിതരണവും നടത്തി.
Follow us on :
Tags:
More in Related News
Please select your location.