Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റവന്യൂ ജില്ല ടി.ടി.ഐ കലോത്സവം കാലിക്കറ്റ് ഓർഫനേജ് ഐ . ടി .ഇ ,കൊളത്തറ ജേതാക്കളായി

23 Aug 2024 19:55 IST

Preyesh kumar

Share News :

മേപ്പയൂർ : സലഫി ടി.ടി.ഐ.യിൽ രണ്ടുദിവസമായി നടന്ന കോഴിക്കോട് റവന്യൂ ജില്ല ടി‌ ടി ഐ കലോത്സവത്തിൽ കാലിക്കറ്റ് ഓർഫനേജ് ഐ.ടി.ഇ. കൊളത്തറ 102 പോയിൻ്റുകൾ നേടി ജേതാക്കളായി. 100പോയിന്റുകൾ നേടിയ ഡയറ്റ് കോഴിക്കോട് രണ്ടാം സ്ഥാനവും 94 പോയിന്റുകൾ നേടി എ ഡബ്ല്യു എച്ച് ഐ.ടി. ഇ ചെറുവണ്ണൂർ മൂന്നാം സ്ഥാനവും നേടി.


സമാപന സമ്മേളനത്തിൽ ഡയറ്റ് ലെക്ചറർ ടി. പി .രതീഷ് അധ്യക്ഷനായി. സലഫിയ അസോസിയേഷൻ ജനറൽ സെക്രട്ടറി എ .വി .അബ്ദുള്ള വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു .സലഫി ടി.ടി.ഐ പ്രിൻസിപ്പാൾ അജയ് ആവള , ഡയറ്റ് ലക്ചറർ മിത്തു തിമോത്തി ,ഡോ. ഫസലുള്ള, കെ.ടി. അബ്ദുൾ കരീം എന്നിവർ സംസാരിച്ചു

Follow us on :

Tags:

More in Related News