Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2024 23:26 IST
Share News :
ആവള: ആവള കുട്ടോത്ത് ഗവ. ഹൈസ്കൂളിൽ ലോകഭിന്നശേഷി വാരത്തോടനുബന്ധിച്ച് നടത്തിയ സ്പെഷൽ അസംബ്ലിയിൽ ഭിന്നശേഷി വിദ്യാർഥികളെ അനുമോദിച്ചു. 'ജീവനക്കാരും കൈമുദ്ര പതിപ്പിച്ചു.ജില്ലാ കലാമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് ഭിന്നശേഷി വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ശാരീരികവും മാനസികവും ബുദ്ധിപരവുമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികളുടെ നേതൃത്വപാടവം വർദ്ധിപ്പിച്ച് അവരെയും ഉൾക്കൊള്ളിച്ചു കൊണ്ട് സുസ്ഥിര വികസന ഭാവിക്കായിട്ടുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്നതാണ് ഈ വർഷത്തെ ലോക ഭിന്നശേഷിദിനപ്രമേയം എന്ന് സ്പെഷൽ എഡ്യൂക്കേറ്റർ സരോജ പ്രഭാഷണത്തിൽ വ്യക്തമാക്കി. പ്രിൻസിപ്പൽ എൻ..സജീവൻ , ഹെഡ്മാസ്റ്റർ സന്തോഷ് സാദരം, എസ്.എംകൈകോർക്കാം ഒന്നായ് നമുക്ക്' എന്ന . പരിപാടിയുടെ ഭാഗമായി സ്കൂളിൽ ഒരുക്കിയ കാൻവാസിൽ ഭിന്നശേഷിക്കാർക്കൊപ്പം തങ്ങളെല്ലാവരുമുണ്ടെന്ന്പ്രഖ്യാപിച്ചുകൊണ്ട് വിദ്യാർഥികളും .സി ചെയർമാൻ മൊയ്തു മലയിൽ, അധ്യാപകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സ്കൂൾസ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റും ഭിന്നശേഷി വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകി.
Follow us on :
Tags:
More in Related News
Please select your location.