Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2025 10:21 IST
Share News :
തിരൂരങ്ങാടി : മസ്ജിദുകൾ ആരാധനാ കേന്ദ്രങ്ങളായി വർത്തിക്കുന്നതോടൊപ്പം സമൂഹത്തിന്റെ കണ്ണീരൊപ്പാനും സാമൂഹ്യ പുരോഗതിക്ക് നേതൃത്വം കൊടുക്കാനുമുള്ള കേന്ദ്രങ്ങളുമാകണമെന്ന് വിസ്‌ഡം ഇസ്ലാമിക് ഉള്ള ഓർഗാനൈസഷൻ ജില്ലാ സമിതി കക്കാട് ഹൈവേ ക്ക് സമീപം നിർമിക്കുന്ന അൽ കാത്തിബ് ഇസ്ലാമിക് സെന്റർ നിർമാണോദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു.
നിർമ്മാണോദ്ഘാടനം ലജ്നത്തുൽ ബുഹൂസുൽ ഇസ്ലാമിയ സംസ്ഥാന പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി അധ്യക്ഷത വഹിച്ചു വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി എൻ അബ്ദുല്ലത്തീഫ് മദനി വിസ്ഡം ഹെൽത്ത് കെയർ സെക്രട്ടറി പി എം ഷാഹുൽഹമീദ് ജാമിഅ അൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി, ഹനീഫ ഓടക്കൽ, കെ പി മുഹമ്മദ് കുട്ടി ( മുനിസിപ്പൽ ചെയർമാൻ തിരൂരങ്ങാടി,) ഇക്ബാൽ കല്ലിങ്ങൽ ( സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തിരുരങ്ങടി മുനിസിപ്പാലിറ്റി ) മോഹനൻ വെന്നിയൂർ (കോൺഗ്രസ്, ബ്ലോക്ക് പ്രസിഡന്റ് ) രാമദാസ് മാസ്റ്റർ (സിപിഐഎം ഏരിയ കമ്മിറ്റി മെമ്പർ ,) അബ്ദുൽ ഗഫൂർ കൂറ്റനാട്, മുഷ് താഖ് അൽഹിഖമി,നബീൽ രണ്ടത്താണി ബഷീർ കാടെ ങ്ങൽ, എന്നിവർ സംസാരിച്ചു
പ്രദേശവാസികൾക്കും യാത്രക്കാർക്കും ആശ്രയ കേന്ദ്രമായി 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ശുചീകരണ മുറികളും വിശ്രമ കേന്ദ്രവും, ജനാസ സംസ്കരണ കേന്ദ്രം, കൗൺസിലിംഗ് സെൻററുകൾ തുടങ്ങി ആധുനിക സംവിധാനത്തോടെയുള്ള വിശാലമായ ഒരു മസ്ജിദും അൽ കത്തിബ് സെന്ററിനോടനിബന്ധിച്ചു നിർമ്മിക്കുന്നുണ്ട്..
Follow us on :
Tags:
More in Related News
Please select your location.