Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Sep 2024 22:47 IST
Share News :
അരിക്കുളം. കാലാവസ്ഥ വ്യതിയാനം മൂലം കാർഷിക മേഖലയിലുള്ള തകർച്ച കാരണം പ്രതിസന്ധി നേരിടുന്ന കർഷകരുടെ കാർഷിക വിളകൾ മുഴുവനും സർക്കാർ ചെലവിൽ പ്രത്യേക മാനദണ്ഡമില്ലാതെ സൗജന്യമായി ഇൻഷുർ ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് ആമ്പിലേരി കാർഷിക കൂട്ടായ്മ ജനറൽബോഡി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഇ. ദിനേശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ്
എ. എം.സുഗതൻ ഉദ്ഘാടനം ചെയ്തു .
അരിക്കുളം കൃഷി ഓഫിസർ കുമാരി അമൃത ബാബു മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ബിനി മഠത്തിൽ ,വനമിത്ര പുരസ്‌കാരജേതാവ് സി. രാഘവൻ, പി.കെ.അൻസാരി, വി. വി. എം. ബഷീർ ,എം.സുരേന്ദ്രൻ, വി.ബാലകൃഷ്ണൻ,എം. രാമാനന്ദൻ,എ.പി.രാരി, ബിജിഷ ടി.എസ്,മിനി എം. എം ,ടി.കെ.ഉമ്മർകോയ ,പി എം. ശിവദാസൻ ,ടി.കെ.രാജേഷ് മുതലായവർ സംസാരിച്ചു .
എസ് എസ് എൽ സി പരീക്ഷ യിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നൽകി അനുമോദിച്ചു.
വാളേരി പാടശേഖര സമിതിയുടെയും മാവട്ട് പടശേഖര സമിതിയുടെയും പരിധിയിൽ വരുന്ന അൻപത്തി രണ്ട് ഏക്കറിലധികം വരുന്ന സ്ഥലത്ത് കൃത്യമായ തരത്തിൽ ജലസേ ജനസൗകര്യത്തിന് തോടോ യന്ത്രങ്ങൾ എത്തിക്കുന്നതിനാവശ്യമായ നടപ്പാത സൗകര്യമോ ഇല്ലാത്തത് കാരണം കർഷകർ കൃഷിയിറക്കാൻ കഴിയാത്തതിനാൽ നെൽവയൽ തരിശായി കിടക്കുകയാണ് .ഒരു കാലത്ത് കർഷകർ പോന്നു വിളയിച്ച ഈ നെൽവയൽ കൃഷി യോഗ്യ മാക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി വി.വി.എം.ബഷീർ, (പ്രസിഡന്റ്),ജിനീഷ് (വൈസ് പ്രസിഡന്റ് )
.പി.കെ.അൻസാരി (സെക്രട്ടറി), പി.എം.ശിവ?ദാസൻ
(ജോയിന്റ് സെക്രട്ടറി) ,വി.ബാലകൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു .
..
Follow us on :
Tags:
More in Related News
Please select your location.