Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം പഞ്ചായത്തിൽ പണി കഴിഞ്ഞ സൈക്ലോൺ ഷെൽട്ടർ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും തുറന്നു കൊടുക്കണം...

05 Sep 2024 13:41 IST

- MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം പഞ്ചായത്തിൽ പണി കഴിഞ്ഞ സൈക്ലോൺ ഷെൽട്ടർ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും തുറന്നു കൊടുക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി.കടപ്പുറം പഞ്ചായത്തിൽ വില്ലേജ് പരിസരത്ത് കോടിക്കണക്കിന് രൂപ ചെലവഴിച്ച് പെട്ടെന്നുണ്ടാകുന്ന പ്രകൃതിക്ഷോഭത്തിൽ ജനങ്ങളെ മാറ്റി താമസിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി പണി കഴിപ്പിച്ചിട്ടുള്ള സൈക്ലോൺ ഷെൽട്ടർ എത്രയും പെട്ടെന്ന് തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും തുറന്നുകൊടുക്കുന്നതിന് വേണ്ട നടപടി അധികാരികൾ സ്വീകരിക്കണം.കഴിഞ്ഞ ജനുവരി മാസത്തിൽ ഉദ്ഘാടനം ചെയ്ത സൈക്ലോൺ ഷെൽട്ടർ പ്രകൃതിക്ഷോഭം ഇല്ലാത്ത ഘട്ടങ്ങളിൽ മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും കുടുംബത്തിലെ കല്യാണം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ചെറിയ വാടകയ്ക്ക് നൽകാമെന്ന് റവന്യൂ ഡിപ്പാർട്ട്മെന്റ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികൾ അറിയിച്ചിരുന്നു.മത്സ്യ തൊഴിലാളികളും തീരദേശവാസികളും വലിയ തുക കൊടുത്തുകൊണ്ടാണ് കല്യാണ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മറ്റു ഹാളുകളിൽ നടത്തുന്നത്.ഇതിന് പരിഹാരമായി ഇത്തരം ആവശ്യങ്ങൾ നടത്തുവാൻ സൈക്ലോൺ ഷെൽട്ടർ അടിയന്തരമായി തുറന്നുകൊടുക്കണം എന്ന് സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.




Follow us on :

More in Related News