Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മത്സ്യഭവൻ്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം എൻ.കെ.അക്ബർ എംഎൽഎ നിർവഹിച്ചു

14 Feb 2025 16:12 IST

MUKUNDAN

Share News :

ചാവക്കാട്:മത്സ്യഭവൻ്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം എൻ.കെ.അക്ബർ എംഎൽഎ നിർവഹിച്ചു.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.തൃശ്ശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മജീദ് പോത്തന്നൂരാൻ സ്വാഗതം ആശംസിച്ചു.കെ.എസ്.സി.എ.ഡി.സി റീജിയണൽ മാനേജർ കെ.ബി.രമേശ് പദ്ധതി വിശദീകരണം നടത്തി.നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക്,23-ാം വാർഡ് കൗൺസിലർ പി.കെ.കബീർ,മത്സ്യ തൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.ചാവക്കാട് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രേഷ്മ ആർ.നായർ നന്ദി പറഞ്ഞു.എൻ.കെ അക്ബർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.മത്സ്യബന്ധന മേഖലയിൽ പുതിയ സാധ്യതകൾ കണ്ടെത്താൻ കെട്ടിടം സഹായകമാവുമെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.

Follow us on :

More in Related News