Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രക്രതി ദുരന്തം നടന്ന വയനാട്ടിൽ പ്രധാനമന്ത്രി സന്ദർശനം നടത്തി ഒരു മാസം പിന്നിട്ടിട്ടും കേരളത്തിനുള്ള കേന്ദ്ര സഹായം ഇതുവരെയും പ്രഖ്യാപിക്കാത്ത നടപടി കടുത്ത പ്രതിഷേധാർഹമാണെന്ന് എംഎസ്എസ്

19 Sep 2024 20:43 IST

MUKUNDAN

Share News :

ചാവക്കാട്:പ്രക്രതി ദുരന്തം നടന്ന വയനാട്ടിൽ പ്രധാനമന്ത്രി സന്ദർശനം നടത്തി ഒരു മാസം പിന്നിട്ടിട്ടും കേരളത്തിനുള്ള കേന്ദ്ര സഹായം ഇതുവരെയും പ്രഖ്യാപിക്കാത്ത നടപടി കടുത്ത പ്രതിഷേധാർഹമാണെന്ന് എംഎസ്എസ് ചാവക്കാട് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു.കേന്ദ്ര സർക്കാർ നടപടി കേരളത്തിനോടുള്ള വ്യക്തമായ അവഗണനയും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്.മുൻകാലങ്ങളിൽ ദുരന്തങ്ങൾ നടന്നപ്പോൾ മറ്റ് പല സംസ്ഥാനങ്ങൾക്കും ദിവസങ്ങൾക്കുള്ളിൽ കേന്ദ്ര സഹായം പ്രഖ്യാപിച്ച സർക്കാർ കേരളത്തിനോട് വെച്ച് പുലർത്തുന്ന രാഷ്ട്രീയ വിരോധം ജനാധിപത്യ,ഫെഡറൽ സംവിധാനത്തെ തകർത്തെറിയുന്ന നടപടിയാണ്.ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കാൻ കക്ഷി രാഷ്ട്രീയത്തിനതീതമായി കേരള ജനത മുന്നോട്ട് വരണമെന്നും യോഗം ആഹ്വാനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്.നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.ചാവക്കാട് യൂണിറ്റ് പ്രസിഡന്റ് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എം.പി.ബഷീർ,ഏ.വി.മുഹമ്മദ് അഷ്റഫ്,ഹാരീസ് കെ.മുഹമ്മദ്,നൗഷാദ് അഹമ്മു,ഷെരീഫ് പുളിക്കൽ,ടി.വി.അഷ്റഫ്,അനീഷ് പാലയൂർ,അബ്ദുൽ അസീസ് നാലകത്ത് എന്നിവർ സംസാരിച്ചു.



Follow us on :

More in Related News