Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് ഉരുൾപൊട്ടൽ ദുരന്തമാക്കിയ വിഷയവുമായെത്തി ഫാത്തിമ ലൈബക്ക് അറബി പദ്യ ചൊല്ലലിൽ സമ്മാനം' '.

24 Nov 2024 11:48 IST

UNNICHEKKU .M

Share News :


കോഴിക്കോട്: ജില്ല സ്ക്കൂൾ കലോത്സവത്തിലെ അറബിക്ക് സാഹിത്യോത്സവത്തിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ ഇതിവൃത്തമാക്കിയ യൂ.പി.വിഭാഗം അറബിക്ക് പദ്യ ചൊല്ലൽ മത്സരത്തിന് സമ്മാനം. കോഴിക്കോട് കാരന്തൂർ എ.എം എൽപി സ്ക്കുളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി ഫാത്തിമ ലൈബക്കാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചത്. സമാനൂൻ ജദീദുൻ എന്ന് തുടങ്ങുന്ന വരികൾ മുത്ത കാരിബ് വൃത്തത്തിൽ  കവിത ആലപിച്ച പ്പോൾ ദുരന്തത്തിൻ്റെ സങ്കട കാഴ്ച്ചകൾ ആസ്വാദകർക്ക് നേർകാഴ്ച്ചകളായി മാറി. ഈ വിദ്യാലയത്തിലെ അധ്യാപിക നജ്മ ടീച്ചറാണ് കവിതക്ക് പരിശീലനം നൽകിയത്. കാരന്തൂർ സ്വദേശിയും മർക്കസ്സിലെ സ്റ്റാഫായജംഷീർ അസ്മ ദമ്പതികളുടെ മകളാണ് ഫാത്തിമ ലൈബ 'ചിത്രം : ഫാത്തിമ ലൈബ

Follow us on :

More in Related News