Fri Jun 20, 2025 12:03 PM 1ST

Location  

Sign In

റോഡിൻറെ ശോചനീയാവസ്ഥ:ബിഎംഎസ് പ്രതിഷേധാഗ്നി സംഘടിപ്പിച്ചു

12 Jun 2025 19:11 IST

MUKUNDAN

Share News :

ചാവക്കാട്:ഓട്ടോറിക്ഷ മസ്ദൂർ സംഘത്തി(ബിഎംഎസ്)ൻ്റെ നേതൃത്വത്തിൽ കടപ്പുറം പഞ്ചായത്ത് ഇരട്ടപ്പുഴ പ്രസാദ് നഗറിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.വർഷങ്ങളായി തകർന്നുകിടക്കുന്ന കടപ്പുറം പഞ്ചായത്തിലെ രണ്ടാം വാർഡിലെ വയലി ഇരട്ടപ്പുഴ,പാണ്ഡ്യലത്താഴം റോഡുകളുടെ പുനർനിർമാണത്തിനായി ഒന്നും ചെയ്യാതെ കാണാമറയത്തായ കരാറുകാരന്റെ മേൽ പഴിചാരി നാട്ടുകാരെ കബളിപ്പിക്കുന്ന പഞ്ചായത്ത് മെമ്പറുടെയും കടപ്പുറം പഞ്ചായത്തിലെ വടക്കൻ മേഖലയോട് പഞ്ചായത്ത് ഭരണസമിതി കാണിക്കുന്ന ചിറ്റമ്മ നയത്തിലും പ്രതിഷേധിച്ച് ഓട്ടോറിക്ഷ മസ്ദൂർ സംഘം ബിഎംഎസിന്റെ നേതൃത്വത്തിൽ പ്രതിഷേധാഗ്നി ജ്വലിപ്പിച്ചുകൊണ്ട് ബിഎംഎസ് ഗുരുവായൂർ മേഖല പ്രസിഡന്റ് കെ.എ.ജയതിലകൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ചാവക്കാട് യൂണിറ്റ് പ്രസിഡന്റ് ഷാജു കേരച്ചൻ അധ്യക്ഷത വഹിച്ചു.യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി.മുഹമ്മദ് യൂനസ്,സെക്രട്ടറി കെ.വി.രാമചന്ദ്രൻ,ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.കഴിഞ്ഞദിവസം പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ ബിൽഡിംഗ് വേസ്റ്റും,വലിയ ഉരുളൻ കല്ലുകളും ആണിയുള്ള പട്ടിക കഷ്ണങ്ങളും കൊണ്ടുവന്ന് കുഴിയിൽ ഇടാൻ ശ്രമിച്ചപ്പോൾ നാട്ടുകാരും,ബിജെപി പ്രവർത്തകരും അന്നത് തടഞ്ഞിരുന്നു.


Follow us on :

More in Related News