Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2026 19:50 IST
Share News :
പുന്നയൂർക്കുളം:ജനകീയാസൂത്രണം പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2026-27 വാർഷിക പദ്ധതികളുടെ നിർദ്ദേശങ്ങൾക്കും അംഗീകാരങ്ങൾക്കുമായി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു.പുന്നയൂർക്കുളം പഞ്ചായത്ത് ഹാളിൽ വച്ച് നടത്തിയ വികസന സെമിനാർ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് സൈനബ ഷുക്കൂർ കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു.അസിസ്റ്റന്റ് സെക്രട്ടറി ജെ.ജയകുമാർ അവതരണം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർ ഷംസീറ അഷറഫ് മുഖ്യാതിഥിയായി പങ്കെടുത്തു.പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.എച്ച്.ആബിദ്,സി.ജയന്തി,ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അബൂബക്കർ കുന്നംകാട്ടയിൽ,വി.അപ്പുമാസ്റ്റർ,ലതിക തുളസിദാസ്,സുബൈദ പാലക്കൽ പഞ്ചായത്ത് മെമ്പർമാരായ എ.ഡി.ധനിപ്,ശോഭ പ്രേമൻ,ഷാജി തൃപ്പറ്റ്,പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ഗോപാലൻ,വിവിധ രാഷ്ട്രീയ പ്രതിനിധികളായ പി.പി.ബാബു,സുരേഷ് ബാബു,എൻ.കെ.സെലീൻ,സക്കറിയ പൂക്കോട്ട് തുടങ്ങിയവർ സംസാരിച്ചു.പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി.ധർമ്മൻ സ്വാഗതവും,ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഷ്ക്കർ അറക്കൽ നന്ദിയും പറഞ്ഞു.നിർവഹണ ഉദ്യോഗസ്ഥർ,ആസൂത്രണ സമിതി അംഗങ്ങൾ,വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ,കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് സൽക്കാരവും,സൽക്കാര കിറ്റ് വിതരണവും ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.