Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2024 14:11 IST
Share News :
കോഴിക്കോട് : ട്രോളിങ്ങ് നിരോധനത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകണമെന്ന് എസ് ഡി ടി യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കടലിന്റെ മക്കളെന്നും കേരളത്തിന്റെ സൈന്യമെന്നും വിശേഷിപ്പിച്ചിരുന്ന മത്സ്യത്തൊഴിലാളികൾ ട്രോളിംഗ് നിരോധനവും കാലവർഷക്കെടുതിയും മൂലം ദുരിതം അനുഭവിക്കുകയാണ്. അവശ്യ സാധനങ്ങൾക്കു അനിയന്ത്രിതമായി വില വർധിക്കുന്ന ഈ സമയത്ത് തീരദേശ വാസികൾക്ക് റേഷൻ ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്നും സ്വസ്ഥമായി ഉറങ്ങാൻ പോലും സംവിധാനമില്ലാതെ മത്സ്യത്തൊഴിലാളികൾ കഷ്ടപ്പെടുകയാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി നിസാമുദ്ദീൻ തച്ചോണം യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹുസൈൻ മണക്കടവ് അധ്യക്ഷത വഹിച്ചു. എൻ കെ റഷീദ് ഉമരി, ഗഫൂർ വെള്ളയിൽ, ഉനൈസ് ഒഞ്ചിയം, റാഫി പയ്യാനക്കൽ, അയ്യൂബ് പുതിയങ്ങാടി, അസീസ് അടിവാരം, സലാം കപ്പുറം, ഫിറോസ് ഖാൻ , റഹീം സംസാരിച്ചു. അഷറഫ് സ്വാഗതവും റസാഖ് കെ. എം സി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.