Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഘടകകക്ഷികളോടുള്ള സമീപനം. വള്ളിക്കുന്നിൽ സിപിഎമ്മിന് വലിയ തിരിച്ചടിയായി.

14 Dec 2025 20:35 IST

PALLIKKARA

Share News :

വള്ളിക്കുന്ന് : ഘടകകക്ഷികളോടുള്ള സിപിഎമ്മിന്റെ സമീപനം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിന് വലിയ തിരിച്ചടിയായി. 

ആർ.ജെ.ഡി. ഇടതുമുന്നണിയിൽ നിന്ന് മത്സരിച്ച പലപ്പോഴും തോൽക്കുകയും വിജയിക്കുകയും ചെയ്ത 19 ആം വാർഡ് കഴിഞ്ഞ തവണ വനിതാ സംവരണമായപ്പോൾ സിപിഎമ്മിന് വിട്ടുകൊടുക്കുകയും അടുത്ത പ്രാവശ്യം ജനറൽ സീറ്റ് ആയാൽ തിരിച്ചു തരാം എന്ന് പറയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഈ തവണ സിപിഎം വള്ളിക്കുന്ന് കമ്മിറ്റി ചർച്ചയ്ക്ക് വിളിക്കുകയും പത്തൊമ്പതാം വാർഡ് അനുവദിക്കുകയും ചെയ്തു എന്നാൽ 19 ആം വാർഡിലെ വനിതാ മെമ്പർ ഇനിയും ഞാൻ തന്നെ മത്സരിക്കാമെന്ന് പറഞ്ഞതിന്റെ പേരിൽ സിപിഎം സ്ഥാനാർത്ഥിയായി തന്നെ മത്സര രംഗത്തിറങ്ങുകയും ചെയ്തതിന്റെ പേരിൽ ആർ ജെ ഡി ഇടതുമുന്നണിയിൽ നിന്ന് മാറി നിൽക്കുകയും ചെയ്തു. ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാൻ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നാല് സീറ്റുകൾ സിപിഎം കുറഞ്ഞ വോട്ടിന് തോൽക്കാൻ ഇടയാവുകയും പഞ്ചായത്ത് ഭരണം തന്നെ നഷ്ടപ്പെടുകയും ചെയ്തു. ഇപ്പോൾ സിപിഎം (9),മുസ്ലിം ലീഗ് (8), കോൺഗ്രസ്( 6 ),ബിജെപി( 1) എന്നിങ്ങനെയാണ് കക്ഷിനില . ഭരണം യു.ഡി.എഫ് തിരിച്ചുപിടിച്ചു. 



Follow us on :

More in Related News