Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധ്യാപക ദിനത്തിൽ മൂക്കുത്തല സ്കൂളിലെ കുട്ടികൾക്ക് PTA വെയിറ്റ് ലിഫ്റ്റിംഗ് സെറ്റ് നൽകി

06 Sep 2024 11:50 IST

- enlight media

Share News :

മലപ്പുറം : മൂക്കുതല ഗവൺമെൻറ് ഹൈസ്കൂളിലെ സ്പോർട്സ് രംഗത്ത് മികച്ച കഴിവ് കാഴ്ചവെക്കുന്ന വെയിറ്റ് ലിഫ്റ്റിംഗ് വിഭാഗത്തിലെ കുട്ടികളുടെ ഒരുപാട് കാലത്തെ ആവശ്യമായിരുന്നു ഒരു വെയിറ്റ് ലിഫ്റ്റ് സെറ്റ് വേണം എന്ന ആഗ്രഹം പ്രകടിപ്പിച്ച കുട്ടികൾക്ക് പിടിഎ പ്രസിഡണ്ട് മുസ്തഫ ചാലുപറമ്പിന്റെ നേതൃത്വത്തിൽ സെറ്റ് കൊടുത്തു ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പ്രിൻസിപ്പൽ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്എം ജീന സ്റ്റാഫ് സെക്രട്ടറി ജയദേവൻ അധ്യാപകരായ ശശി കുമാർ ആഘോഷ് മറ്റു അധ്യാപകർ എസ് എം സി ചെയർമാൻ റഷീദ് മുതുകാട് പിടിഎ എക്സിക്യൂട്ടീവ് അംഗം ലത്തീഫ് മദർ പിടിഎ പ്രസിഡണ്ട് റഹ്മത്ത് എന്നിവർ സംസാരിച്ചു. . പിടി എ , എസ് എം സി , എം പി ടി എ അംഗങ്ങൾ സംസ്ഥാന വൈറ്റ് ലിഫ്റ്റിങ്ങിൽ ചാമ്പ്യൻഷിപ്പ് നേടിയ താരങ്ങളെ അനുമോദിച്ചു. മറ്റു അദ്ധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News