Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹരിത മുറ്റം ; വിളവെടുപ്പ് ഉദ്ഘാടനം

17 Feb 2025 12:35 IST

Jithu Vijay

Share News :

തിരൂരങ്ങാടി : സി.കെ.നഗർ എ.എം.എൽ.പി. സ്കൂളിലെ ഹരിത മുറ്റം പദ്ധതിയുടെ ഭാഗമായ പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം തിരൂരങ്ങാടി നഗരസഭ കൃഷി ഓഫീസർ അരുണി പി.എസ് നിർവ്വഹിച്ചു. വിദ്യാർത്ഥികളിൽ കൃഷിയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ഹരിത മുറ്റം പദ്ധതി ആരംഭിച്ചത്. സ്കൂൾ ഹരിത ക്ലബ്ബ് കൺവീനർ അഷ്റഫ് മാസ്റ്ററുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.


തോട്ടത്തിൽ നിന്ന് വിളവെടുക്കുന്ന തക്കാളി, വെണ്ട, വഴുതന, പച്ചമുളക് എന്നിവ സ്കൂൾ ഉച്ചഭക്ഷണ വിഭവങ്ങൾ തയ്യാറാക്കുന്നതിലക്ക് കൈമാറും.

പരിപാടിയിൽ പ്രധാനാധ്യാപിക സി.കെ.സിന്ധു സ്വാഗതം പറഞ്ഞു. തിരൂരങ്ങാടി ഡിവിഷൻ കൗൺസിലർ വഹീദ ചെമ്പ, പി.ടി.എ പ്രസിഡൻ്റ് എം.നാസർ, മാനേജർ മുഹമ്മദ് കുട്ടി എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News