Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡ്രൈ ഡേ ദിവസം മദ്യ വില്പന നടത്തിയ ആള്‍ പിടിയില്‍

01 Oct 2024 19:10 IST

- Antony Ashan

Share News :

മൂവാറ്റുപുഴ: ഡ്രൈ ഡേ ദിനത്തില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യം പിടികൂടി. മൂവാറ്റുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സനില്‍ എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൂവാറ്റുപുഴ, ഈസ്റ്റ് വാഴപ്പിള്ളി രാധാനിവാസ് വീട്ടില്‍ ഭാസ്‌കരന്‍ നായര്‍ മകന്‍ എം ബി രാധാകൃഷ്ണന്റെ വാടക വീട്ടില്‍ നിന്നും മദ്യം പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) നിയാസ് കെഎ യും സംഘവുമാണ് റെയ്ഡ് നടത്തിയത്. ഇവിടുന്ന് 7ലിറ്റര്‍ മദ്യവും 4.55 ലിറ്റര്‍ ബിയറും പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു


Follow us on :

More in Related News