Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: എസ് ഡി പി ഐ കോഴിക്കോട് ജില്ല കമ്മറ്റി ആ ഡി ഡി ഓഫീസ് പികറ്റിംങ് നടത്തി.

25 Jun 2024 21:34 IST

UNNICHEKKU .M

Share News :



കോഴിക്കോട് : ജില്ലയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് ആവശ്യമായ സീറ്റുകളും ബാച്ചുകളും അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചു എസ് ഡി പി ഐ കോഴിക്കോട് ജില്ല കമ്മിറ്റി ആർ ഡി ഡി ഓഫീസ് പിക്കറ്റിങ് നടത്തി. നേതാക്കളെ അറസ്റ്റ് ചെയ്തു. ജില്ലാ പ്രസിഡന്റ്‌ മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞിട്ടും ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അവസരം ലഭിക്കാത്ത സാഹചര്യത്തിൽ കള്ള കണക്കുകൾ നിരത്തി ജനങ്ങളെയും വിദ്യാർത്ഥികളെയും വിഡ്ഢികളാക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആധി അകറ്റാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി വിഷയാവതരണം നടത്തി. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മതിയായ വിദ്യാർത്ഥികൾ പോലും ഇല്ലാത്ത 129 ബാചുകളിൽ 30 ബാചുകളിൽ 10ൽ താഴെ വിദ്യാർഥികളാണ് ഉള്ളത്. അത്തരത്തിലുള്ള ബാച്ചുകൾ മലബാറിലേക്ക് മാറ്റുന്നതിനെ കുറിച്ച് സർക്കാർ എന്ത് കൊണ്ട് ആലോചിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ട്രഷറി ബെഞ്ചിൽ നിന്ന് തന്നെ മലബാറിലെ വിദ്യാർത്ഥികൾക്ക് തുടർ പഠന സൗകര്യം ഇല്ലെന്ന് പറയുമ്പോൾ വ്യാജ കണക്കുകൾ നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സമീപനം അവസാനിപ്പിച്ചു മതിയായ പഠന സൗകര്യം ഒരുക്കാൻ വിദ്യാഭ്യാസ മന്ത്രി തയ്യാറാകണമെന്ന് റഷീദ് ഉമരി പറഞ്ഞു. ജില്ലാ ഓർഗനൈസിങ് ജനറൽ സെക്രട്ടറി നാസർ എ പി, സെക്രട്ടറിമാരായ പി ടി അഹമ്മദ്, കെ ഷമീർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ടി അബ്ദുൽ ഖയ്യും, ശറഫുദ്ധീൻ വടകര, അസീസ് മാസ്റ്റർ, എം.എ സലീം, മുഹമ്മദ് ഷിജി

റഷീദ്.പി, സഖറിയ കോയിയാണ്ടി, സഹദ് മായനാട്, റസാക്ക് ഇ.പി, ഷമീർ സി.പി, താഹ ചക്കുംകടവ്, റഹീസ് പള്ളിക്കണ്ടി, അഷറഫ് കുട്ടിമോൻ, നേത്യത്വം നൽകി.



Follow us on :

More in Related News