Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന് അര നൂറ്റാണ്ടിലൂടെയുളള അഭിമാനയാത്ര.

25 Jun 2025 12:31 IST

PALLIKKARA

Share News :

വള്ളിക്കുന്ന്:അക്കാദമിക് മികവിന്റെയും സമഗ്രമായ വിദ്യാഭ്യാസത്തിന്റെയും പ്രകാശ താരമായി നിലകൊള്ളുന്ന സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന് സ്ഥാപിതമായി 50 വർഷം പൂർത്തിയാകുന്ന ഈ വർഷം വിപുലമായ പരിപാടികളോടെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്നു.1976 ൽ സ്ഥാപിതമായ ഈ സ്ഥാപനത്തിൻ്റെ നിലനിൽപ്പ് ,നവീകരണം,വിദ്യാർത്ഥികളുടെ വളർച്ച എന്നിവയുടെ സുവർണ്ണ സ്മരണകളെ ഈ ആഘോഷം ഉത്സവമാക്കുന്നു.

ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം ജൂൺ 27 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ബഹുമാനപ്പെട്ട കായിക,ന്യൂനപക്ഷ ക്ഷേമ,ഹജ്ജ് തീർത്ഥാടന,റെയിൽവെ - തപാൽ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ ബഹുമാനപ്പെട്ട വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എൽ.എ പി അബ്ദുൽ ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിക്കും.പ്രസ്തുത പരിപാടിയിൽ വച്ച് സ്കൂൾ മാനേജർ ആയി 50 വർഷം പൂർത്തിയാക്കുന്ന എ.പി ബാലകൃഷ്ണൻ ജന്മ നാടിൻ്റെ ആദരവ് ഏറ്റുവാങ്ങും. പ്രമുഖ സിനിമ മിമിക്രി ആർട്ടിസ്റ്റ് നിർമ്മൽ പാലാഴി മുഖ്യാതിഥിയായി പങ്കെടുക്കും.വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ ടീച്ചർ സ്കൂളിൻ്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ,സാമൂഹിക , വിദ്യാഭ്യാസരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിക്കും.തുടർന്ന് അനിൽ ബേബി & ടീം അവതരിപ്പിക്കുന്ന ആനന്ദ രാവ് (മാജി കോമഡി ഷോ )അരങ്ങേറുന്നതാണ്.

സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമം,വിരമിച്ച അധ്യാപകരെ ആദരിക്കൽ,സ്കൂളിന്റെ ചരിത്രം അവതരിപ്പിക്കുന്ന പ്രദർശനങ്ങൾ, ടാലൻറ് ടെസ്റ്റുകൾ,ലഹരിക്കെതിരെ ബോധവൽക്കരണം,പ്രാദേശികമായി വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ആദരിക്കൽ,രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ആയുള്ള വിവിധ മത്സരങ്ങൾ തുടങ്ങി ഒരു വർഷം നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളോടെ സ്കൂളിന്റെയും വള്ളിക്കുന്ന് പ്രദേശത്തിന്റെയും പുരോഗതിക്കും വളർച്ചക്കും ആക്കം കൂട്ടുന്നതായിരിക്കും സുവർണ്ണ ജൂബിലി ആഘോഷം.

ഹൈസ്കൂൾ വിദ്യാഭ്യാസം സിദ്ധിക്കുന്നതിന് കിലോമീറ്ററുകൾ താണ്ടി യാത്ര ചെയ്ത വള്ളിക്കുന്ന് പ്രദേശത്തെ വിദ്യാർത്ഥികളുടെ യാതനകൾക്ക് വിരാമമിട്ടുകൊണ്ട് വരും തലമുറക്ക് ഹൈസ്കൂൾ എന്ന സ്വപ്നം 1976 ൽ സി.ബി.എച്ച് എസ്. എസ്സിലൂടെ പൂവണിഞ്ഞു.

1976 മെയ് 20ന് മുൻമന്ത്രി പരേതനായ അവുക്കാദർ കുട്ടി നഹ സ്കൂളിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഹയർസെക്കണ്ടറിയായി സ്കൂൾ ഉയർത്തപ്പെട്ടപ്പോൾ 1998 ഓഗസ്റ്റ് 10ന് മുൻ എംപി എ കെ പ്രേമജം ഉദ്ഘാടനം നിർവഹിച്ചു.217 കുട്ടികളുമായി എട്ടാം ക്ലാസ് ആരംഭിച്ചപ്പോൾ എം. വേലായുധൻ മാസ്റ്റർ ആയിരുന്നു പ്രധാന അധ്യാപകൻ.പി .ഐ.ജി മേനോൻസ്കൂളിലെ ആദ്യത്തെ പിടിഎ പ്രസിഡണ്ടുമായിരുന്നു.1977 ൽ ഒമ്പത് പത്ത് ക്ലാസുകൾ ഒരുമിച്ച് ആരംഭിച്ചു.68 കുട്ടികൾ പരീക്ഷ എഴുതിയ ആദ്യ എസ്എസ്എൽസി ബാച്ച് ജില്ലയിലെ മികച്ച വിജയശതമാനത്തോടെ മികവിന്റെ വഴിയിലൂടെയുള്ള യാത്ര ആരംഭിച്ചു.

വിവിധ മേഖലകളിൽ ദേശീയ, സംസ്ഥാന, ജില്ലാ തലത്തിൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

1984 ൽ ജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള അവാർഡ്, 2000 ൽ ഹെഡ്മാസ്റ്റർ ആയിരുന്ന ഇ.നീലകണ്ഠൻ നമ്പൂതിരി മാസ്റ്റർക്കും 2013 ൽ ഊർജ്ജതന്ത്രം അധ്യാപകനായ കെ ടി മനോജ് മാസ്റ്റർക്കും ദേശീയ അധ്യാപക അവാർഡ് ലഭിച്ചു. മികച്ച പി. ടി. എ , സ്കൂൾ വിക്കി,ലിറ്റിൽ കൈറ്റ്സ് , ഹരിത വിദ്യാലയം സ്കൂൾ റിയാലിറ്റി ഷോ, കേരള സ്കൂൾ കലോത്സവം ,സ്കൂൾ പിന്നെ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയമേള തുടങ്ങിയവയിലും നേട്ടങ്ങൾ നേടിയെടുക്കാൻ സ്കൂളിന് സാധിച്ചു.

കായികരംഗത്ത് ഫുട്ബോൾ , വോളിബോൾ, റഗ്ബി,ബോക്സിങ്,തൈക്കോണ്ടോ എന്നിവയിലൂടെ ദേശീയതലത്തിലും സംസ്ഥാനതലത്തിലും പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തു.നാഷണൽ സർവീസ് സ്കീമിലൂടെ സംസ്ഥാന തലത്തിലെ മികച്ച യൂണിറ്റ്,മികച്ച വളണ്ടിയർ,മികച്ച പ്രോഗ്രാം ഓഫീസർ എന്നീ പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി.

പാഠ്യരംഗത്തും പാഠ്യേതരംഗത്തും ഇന്ത്യക്ക് അകത്തും പുറത്തും വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ സൃഷ്ടിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.

നിലവിൽ ഈ സ്ഥാപനത്തിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 2408 വിദ്യാർത്ഥികൾ പഠിക്കുകയും 86 ജീവനക്കാർ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു.

ഋഷികേഷ് കുമാർ (ചെയർമാൻ സ്വാഗതസംഘം ) സന്ധ്യ വി (Principal, ജനറൽ കൺവീനർ സ്വാഗതസംഘം )

പ്രവീൺകുമാർ (HM , ജോയിൻറ് കൺവീനർ) പ്രസന്നകുമാർ (പിടിഎ പ്രസിഡൻ്റ്)വിഷ്ണു ദത്ത് എ പി (കൺവീനർ പബ്ലിസിറ്റി) രാജീവ് പി (ജോ.കൺവീനർ ,പബ്ലിസിറ്റി) മുഹമ്മദ് ഷബീർ എം കെ ( ജോ.കൺവീനർ ഡിസിപ്ലിൻ കമ്മിറ്റി)

എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News