Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Feb 2025 12:06 IST
Share News :
ശ്രീ വളയനാട് ക്ഷേത്രോത്സവം 2026 ഫെബ്രുവരി 6 ന് കൊടിയേറി 12 ന് പള്ളിവേട്ടയും, 13 ന് ആറാട്ടോടെയും സമാപിക്കും. ഫെബ്രുവരി 7 മുതൽ 11 വരെ ക്ഷേത്രത്തിൽ രാവിലെ 7.30 നും വൈകീട്ട് 4.15 നും, രാത്രി 9 മണിക്കും ശീവേലി എഴുന്നള്ളിപ്പുകളും, രാവിലെ 9.30 ന് ഓട്ടൻ തുള്ളലും,6.30 ന് പാഠകവും അത്താഴ പൂജക്ക് ശേഷം കളമെഴുത്തും പാട്ടും . 9 മണിക്ക് ശേഷം ചവലക്കുത്തും നടക്കും. വൈകീട്ട് 7 മണിക്ക് പുറത്തെ സ്റ്റേജിൽ പ്രഗത്ഭ കലാകാരന്മാർ അവതരിപ്പിക്കുന്ന തായമ്പകയും നടക്കും. കൊടിയേറ്റത്തിനു ശേഷം സാംസ്‌കാരിക സമ്മേളനത്തിൽ പ്രശസ്‌ത സംഗീത സംവിധായകൻ ശ്രീ വിദ്യാധരൻ മാസ്റ്റർക്ക് ശ്രീ വളയനാട് ദേവീ പുരസ്‌കാരം മാനേജർ, സാമൂര്യൻസ് എഡ്യൂക്കേഷനൽ ഇൻസ്റ്റിട്യൂഷൻസ് ശ്രീമതി മായാ ഗോവിന്ദ് സമർപ്പിക്കും സമ്മേളനത്തിൽ വട്ടോളി കൃഷ്‌ണൻ മൂസ്സത് അധ്യക്ഷത വഹിക്കും. അഡ്വ. ഗോവിന്ദ് ചന്ദ്രശേഖർ, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി . സി ബിജു, വാർഡ് കൗൺസിലർ എം.സി അനിൽ കുമാർ, മാത്യഭൂമി ജോ, മാനേജിങ്ങ് എഡിറ്റർ പി.വി നിധീഷ്, മലായാള മനോരമ ചീഫ് കോർഡിനേഷൻ എഡിറ്റർ അനിൽ രാധാകൃഷ്‌ണൻ എന്നിവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ
വട്ടോളി ഇല്ലത്ത് കൃഷ്‌ണൻ മൂസ്സത്,
എവി ഷിറാജ് കുമാർ, ആർ എസ് രാജേഷ്
കണ്ണോളി രവീന്ദ്രൻ , ബാബു മരക്കാട്ട്, എ ശിവദാസൻ, കെ ഉദയകുമാർ, പി ജയരാജൻ, ബിന്ദു വിനോദ്, ഉദയകുമാർ എൻ, നിഖില ബ്രജേഷ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.