Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്നാര്‍ ശുചീകരിച്ച് വിദ്യാര്‍ഥികള്‍

27 Jan 2025 19:55 IST

ജേർണലിസ്റ്റ്

Share News :




മൂന്നാര്‍: സാന്‍ജോ കോളജ് രാജാക്കാടും ടൂറിസം ക്ലബും ഡി.ടി.പി.സി മൂന്നാര്‍ യൂണിറ്റും സംയുക്തമായി ദേശീയ വിനോദസഞ്ചാര ദിനാചരണത്തിന്റെ ഭാഗമായി പഴയ മൂന്നാര്‍ പാര്‍ക്ക് ശുചീകരണം സംഘടിപ്പിച്ചു. ദേവികുളം സബ് കലക്ടര്‍ ജയകൃഷ്ണന്‍ വി.എം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാര്‍ അധ്യക്ഷയായി. ടൂറിസം ക്ലബ് കോഡിനേറ്റര്‍ ആഷ സ്‌കറിയയും വിദ്യാര്‍ഥി കോഡിനേറ്റര്‍ ഡെല്ലാ മെറിന്‍ ജോര്‍ജും പരിപാടിക്ക് നേതൃത്വം നല്‍കി.

ഡിടിപിസി മൂന്നാര്‍ യൂണിറ്റ് ഇന്‍ ചാര്‍ജ് മധുസൂദനന്‍, സാന്‍ജോ കോളജ് എന്‍.എസ്.എസ് കോഡിനേറ്റര്‍ അനീഷ് കുമാര്‍ എം.എ, അധ്യാപകരായ ഷിജോ തങ്കച്ചന്‍, ടിന്റു ജോസഫ്, ഡി.ടി.പി.സി മൂന്നാര്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഇന്‍ചാര്‍ജ് അഖില ആര്‍, മോഹന്‍, സാജന്‍ എന്നിവര്‍ പങ്കാളികളായി.


Follow us on :

More in Related News