Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2024 17:19 IST
Share News :
മുക്കം : കേരളത്തിൻറെ പാരിസ്ഥിതിക സന്തുലിതത്വം ഓരോ വർഷവും തകിടം മറിഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന പദ്ധതികളിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.വി സഫീർഷാ. വെൽഫെയർ പാർട്ടി തിരുവമ്പാടി നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം മുക്കത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ സംരക്ഷിണ്ടത് അനിവാര്യമാണ്. ഇതിന്ൻ ങ്ങണം -വെൽഫെയർ പാർട്ടി. മുക്തമായിട്ടില്ല മനുഷ്യജീവനുകളെയും ആവാസവ്യവസ്ഥകളെയും തകർത്ത് വലിയ സാമ്പത്തിക ബാധ്യത വരുന്ന പദ്ധതികൾ നടപ്പിലാക്കുക എന്ന വലതുപക്ഷ വികസന കാഴ്ചപ്പാടാണ് സിപിഎമ്മിനെ നയിച്ചുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.മണ്ഡലം പ്രസിഡണ്ട് ഷംസുദ്ദീൻ ചെറുവാടി അധ്യക്ഷത വഹിച്ചു
സംസ്ഥാന ജനറൽ കൗൺസിൽ അംഗം കൃഷ്ണൻ കുനിയിൽ, കോഴിക്കോട് ജില്ലാ സെക്രട്ടറി നൂഹ് ചെളന്നൂർ, മണ്ഡലം സെക്രട്ടറി ഇ കെ കെ ബാവ ട്രഷറർ ലിയാഖത്തലി മുറംബാത്തി , ഇ എൻ നദീറ , ചന്ദ്രൻ കല്ലുരുട്ടി എന്നിവർ സംസാരിച്ചു.പുതിയ മണ്ഡലംഭാരവാഹികളെ തിരഞ്ഞെടുത്തു.
ചന്ദ്രൻ കല്ലുരുട്ടി (പ്രസിഡണ്ട്) ഷംസുദ്ദീൻ പി കെ (സെക്രട്ടറി) ലിയക്കത്ത് മുറംബാത്തി (ട്രഷറർ) ഇ കെ കെ ബാവ, ഷാഹിന ടീച്ചർ (വൈസ് പ്രസിഡണ്ട്മാർ) സെലീന ടീച്ചർ , അബ്ദുറഹ്മാൻ എം വി (ജോ.സെക്രട്ടറിമാർ)
സംസ്ഥാന ജനറൽ കൗൺസിൽ അംഗം കൃഷ്ണൻ കുനിയിൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.