Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2024 20:11 IST
Share News :
മുക്കം: കുന്ദമംഗലം നിയോജക മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണവും കർഷക സംഗമവും മാവൂർ ഇന്ദിരാമന്ദിറിൽ നടത്തി. ഉമ്മൻചാണ്ടിയുടെ ചായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. കിസാൻ കോൺഗ്രസ് ദേശീയ കോഡിനേറ്റർ മാജുഷ് മാത്യൂസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് ഇ കെ. നിധിഷ് അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് പി. സി. ഹബീബ് തമ്പി അനുസ്മരണ പ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് ബിജു കണ്ണന്തറ മുഖ്യാതിഥിയായി. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ വേണുഗോപാലൻ നായർ, കെ. സി. ഇസ്മാലുട്ടി, ജില്ലാ വൈസ് പ്രസിഡൻറ് സി. എം. സദാശിവൻ, ജനറൽ സെക്രട്ടറി പുഷ്പ വേണി, കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡൻറ് എം..പി. കേളുക്കുട്ടി, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ കെ , എം . അപ്പു കുഞ്ഞൻ, സി. വി. സംജിത്ത്, എം. എ. പ്രഭാകരൻ, അനീഷ് പാലാട്ട്, കർഷക കോൺഗ്രസ് ജില്ലാ നിർവാഹ സമിതി അംഗം പി. എം. രാധാകൃഷ്ണൻ, ജിജിത്ത് പൈങ്ങോട്ടുപുറം, വിനോദ് ഇളവന, കർഷക കോൺഗ്രസ് ചാത്തമംഗലം മണ്ഡലം പ്രസിഡണ്ട് സജീവൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.