Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

17 Jul 2024 19:40 IST

enlight media

Share News :

കൽപറ്റ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. മോഡൽ റസിഡൻഷ്യൽ, നവോദ സ്കൂളുകൾക്കും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും അവധി ബാധകല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും അവധിയായിരുന്നു. മോഡൽ റസിഡൻഷ്യൽ, നവോദയ സ്കൂളുകൾക്കും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും അവധി ബാധകല്ലായിരുന്നു.

ജില്ലയിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഓറഞ്ച് അലേർട്ടും വെള്ളിയാഴ്ച യെല്ലോ അലേർട്ടുമാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പുഴയിലോ വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടറുടെ അറിയിപ്പുണ്ട്.


ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ജില്ലയിലെ സർക്കാർ/സ്വകാര്യ മേഖലകളിലെ അഡ്വഞ്ചർ പാർക്കുകൾ, ട്രക്കിങ് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനത്തിനും വീടുനിർമാണത്തിനും മറ്റും യന്ത്രസഹായത്തോടെ മണ്ണെടുക്കലിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Follow us on :

More in Related News