Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആദിവാസി കോളനിയിൽ കളക്ടർ സന്ദർശനം നടത്തി

10 Oct 2024 18:46 IST

PEERMADE NEWS

Share News :



പീരുമേട് :

വണ്ടിപ്പെരിയാർ വള്ളക്കടവ് മലമ്പണ്ടാര വിഭാഗത്തിൽ പെട്ടവരെ ഇടുക്കി ജില്ലാ കളക്ടർ സന്ദർശിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്തിലെ നീതി ആയോഗ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം .

ഇടുക്കി ജില്ലാ കളക്ടർ വി. വിഘ്നേശ്വരിയാണ്

 വണ്ടിപ്പെരിയാർ വള്ളക്കടവ് വനം വകുപ്പിന്റെ ക്വാർട്ടേഴ്സിൽ

കഴിയുന്ന മലമ്പണ്ടാര വിഭാഗത്തിൽ

 പെട്ടവരെ സന്ദർശിച്ചത്.

കഴിഞ്ഞമാസം കേന്ദ്രസർക്കാരിന്റെ കീഴിലെ നീതി ആയോഗ് പദ്ധതിയുടെ ഭാഗമായി അഴുത ബ്ലോക്ക് പഞ്ചായത്തിലെ പ്രവർത്തകർ ആദിവാസികളുടെ ജീവിതശൈലിയും ഒപ്പം ഇവരുടെ കഴിവുകളും കൂട്ടിച്ചേർത്ത് ഒരു ഡോക്യുമെന്ററി തയ്യാറാക്കി കളക്ടർക്ക് മുൻപിൽ അവതരിപ്പിച്ചിരുന്നു. ഇതിൽ പ്രധാനമായും ഇവരുടെപാർപ്പിടം, കുട്ടികളുടെ പഠനം കൂടാതെ സ്വയം പര്യാപ്തതിലേക്ക് ഇവരെ എത്തിക്കുക എന്നതായിരുന്നു ഡോക്യുമെന്ററിയുടെ .

നീതി ആയോഗ് ഏജൻസി വരും ദിവസങ്ങളിൽ വണ്ടിപ്പെരിയാർ , മൂഴിയാർ തുടങ്ങിയ പ്രദേശത്ത് താമസിക്കുന്നമലമ്പണ്ടാര വിഭാഗത്തിൽ പെട്ടവരെ

സംബന്ധിച്ച റിപ്പോർട്ട് നൽകണമെന്നും

കളക്ടർ നിർദ്ദേശിച്ചു.

 ഇടുക്കി ജില്ലാ കളക്ടർക്കൊപ്പം എസ് .സി , എസ് .ടി ജില്ല ഓഫീസർ അനിൽകുമാർ,എസ് . ടി പ്രൊമോട്ടർമാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു.

Follow us on :

More in Related News